
തിരുവനന്തപുരം : വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ മഹാകാളികായാഗത്തിന്റെ വിളംബരമായാണ് പടയണി നടക്കും. ജനുവരി മൂന്നിന് വൈകിട്ട് ആറ് മുതലാണ് പടയണി. 2026 ഡിസംബർ 23 മുതൽ 31 വരെയാണ് മഹാകാളികാ യാഗം.
ഇന്ത്യയിലും വിദേശത്തുമായി 2026 ജനുവരി 3 മുതൽ ഒരു വർഷമാണ് മഹാകാളികാ യാഗത്തിനായി ആത്മീയ ചടങ്ങുകൾ നടക്കുന്നത്. മഹാകാളികായാഗത്തിന് മുന്നോടിയായി ദേവവിധി പ്രകാരം നടക്കുന്ന പടയണിയിൽ
ശിവക്കോലം,ഗണപതിക്കോലം,മറുതക്കോലം,മാടൻക്കോലം,പക്ഷിക്കോലം,സുന്ദരയക്ഷിക്കോലം,ഭൈരവിക്കോലം,കാലൻക്കോലം തുടങ്ങി പതിനെട്ടോളം കോലങ്ങളാണ് അരങ്ങേറുന്നത്. നാലര മണിക്കൂറാണ് പടയണി കോലങ്ങൾ പൗർണ്ണമിക്കാവിൽ അവതരിപ്പിക്കുന്നത്. ഓരോരോ കോലങ്ങളായും നിരത്തി കോലങ്ങളായും അവതരിപ്പിക്കുന്ന അപൂർവ്വ കാഴ്ചയാണ് പടയണി സമ്മാനിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |