കണ്ണൂർ: സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മത്സരിക്കാൻ താത്പര്യമില്ലെന്ന് കെ എം ഷാജി. അഴീക്കോടിന് പകരം കാസർകോട് സീറ്റിൽ മത്സരിക്കാനാണ് ഷാജിക്ക് താത്പര്യം. മുസ്ലീം ലീഗ് നേതൃത്വത്തെ അദ്ദേഹം ഇക്കാര്യം അറിയിച്ചു.
അഴീക്കോട്, കണ്ണൂർ സീറ്റുകൾ കോൺഗ്രസുമായി വച്ച് മാറുക എന്ന നിർദേശവും ഷാജി ലീഗ് നേതൃത്വത്തിന് മുമ്പിൽ വച്ചിട്ടുണ്ട്. കാസർകോടോ കണ്ണൂരോ അല്ലാതെ മറ്റൊരു സീറ്റിലും താൻ മത്സരിക്കാൻ താത്പര്യപ്പെടുന്നില്ലെന്നും രണ്ട് സീറ്റുകളുമില്ലെങ്കിൽ ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നുമാണ് ഷാജിയുടെ തീരുമാനം. അതേസമയം, കണ്ണൂർ സീറ്റ് വീട്ടുനൽകാൻ കോൺഗ്രസ് തയ്യാറായേക്കില്ല.
വിജിലൻസ് കേസിൽ അന്വേഷണം നേരിടുന്ന ഷാജിക്കെതിരെ ഇ ഡിയും അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്തിരുന്നു. കേസന്വേഷണം തുടരുന്നതിനിടെയാണ് മണ്ഡലം മാറ്റം എന്ന ആവശ്യവുമായി ഷാജി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയായി അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഷാജി 2016ൽ മാദ്ധ്യമപ്രവർത്തകനായ നികേഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്ക് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |