വൈക്കം ; ശ്രീ മഹാദേവ കോളേജിന്റെ ആഭിമുഖ്യത്തിൽ കേരള സാഹിത്യ അക്കാഡമി സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് നേടിയ ദളിത് ബന്ധു എൻ.കെ.ജോസിനെ കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് പൊന്നാട അണിയിച്ച് ആദരിച്ചു. കോളേജിന്റെ നേതൃത്വത്തിൽ നടന്ന് വരുന്ന അക്ഷരജ്യോതി പദ്ധതിയിലേക്ക് ദളിത് ബന്ധു പുസ്തകങ്ങൾ സമർപ്പിച്ചു. കോളേജ് അഡ്വൈസറി ബോർഡ് മെമ്പർ മോഹൻദാസ് വെച്ചൂർ പുസ്തകങ്ങൾ ഏറ്റുവാങ്ങി . അഡീഷണൽ ഡയറക്ടർ വി ആർ സി നായർ , ആഷാ ഗിരീഷ് ,ശ്രീദേവി , അമൃതമോൾ.എൻ.ജെ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |