കൊച്ചി: വൈറ്റില കടവന്ത്ര റോഡിലെ എളംകുളം വളവിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സ്ലാബിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.തൊടുപുഴ സ്വദേശി സനിൽ സത്യൻ(21) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 6.30 ഓടെയായിരുന്നു അപകടം.
അപകടത്തിൽ സനിലിന്റെ കൂടെയുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച ബൈക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണ് എളങ്കുളത്തെ ഈ വളവ്. ദിവസങ്ങൾക്ക് മുൻപ് മെട്രോ തൂണില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചിരുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടെ ഒൻപതുപേരാണ് ഇവിടെ മരിച്ചത്. അപകടപ്പെട്ടവരെല്ലാം ബൈക്ക് യാത്രികരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |