തിരുവനന്തപുരം: തൊഴിലാളി സംഘടന ശുപാർശ ചെയ്‌ത 315 പേരുടെ സ്ഥലം മാറ്റം കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ഒഴിവാക്കി. അംഗീകൃത സംഘടനകളായ മൂന്ന് യൂണിയനുകളിലെ 105 വീതം തൊഴിലാളികൾക്കാണ് ആനുകൂല്യം നൽകുന്നത്. കോർപറേഷൻ പ്രവർത്തനം സുഗമമാക്കാനാണ് സ്ഥലംമാറ്റം പട്ടിക കെ.എസ്.ആർ.ടി.സി പുറത്തിറക്കിയത്. ഇതിനെതിരെ അംഗീകൃത തൊഴിലാളി സംഘടകനകൾ പരസ്യമായി രംഗത്തെത്തിയിരുന്നില്ല. എന്നാൽ വേണ്ടപ്പെട്ടവരെ ഒഴിവാക്കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. മാനേജ്മെന്റ് ഇവർക്ക് സംരക്ഷണം നൽകി ഉത്തരവ് ഇറക്കുകയായിരുന്നു. ടോമിൻ തച്ചങ്കരി എം.ഡിയായിരുന്നപ്പോൾ ഇത്തരം കീഴ്‌വഴക്കങ്ങൾ അവസാനിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |