തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ പിന്നാക്കക്കാരെ കറിവേപ്പില കണക്കെ ഒഴിവാക്കുന്നത് ശക്തമായത് 2006 മുതൽ. കോൺഗ്രസിന്റെ പുഷ്കലകാലത്ത്, 1980കളിലും 90കളിലും ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങൾക്ക് പാർട്ടി നൽകിയിരുന്നത് 35 മുതൽ 40 വരെ
സീറ്റുകളാണ്. പിന്നാക്കക്കാരായ പാർട്ടി എം.എൽ.എമാരുടെ എണ്ണം 30 ൽ കുറഞ്ഞിരുന്നില്ല.
കെ.കരുണാകരന്റെയും എ.കെ.ആന്റണിയുടെയും നേതൃത്വത്തിൽ ഐ, എ ഗ്രൂപ്പുകൾ ശക്തമായി പോരടിക്കുമ്പോഴും സ്ഥാനാർത്ഥി നിർണയത്തിൽ സാമൂഹികനീതി പുലർത്തി. പിന്നാക്ക- അധ:സ്ഥിത വിഭാഗങ്ങൾക്ക് പ്രത്യേക കരുതലും നൽകി. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പു വരെ ഏതാണ്ട് ഈ സ്ഥിതി തുടർന്നു
.
എന്നാൽ, 2006 ഓടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി ഉമ്മൻചാണ്ടി വന്നു. കെ.പി.സി.സി പ്രസിഡന്റായി രമേശ് ചെന്നിത്തലയും. ക്രമേണ സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ ഗ്രൂപ്പ്, വ്യക്തി താത്പര്യങ്ങൾക്കായി, മേൽക്കൈ. പിന്നാക്കക്കാർ വെട്ടിനിരത്തപ്പെട്ടു. യോഗ്യതയും സാമൂഹിക നീതിയും അവഗണിക്കപ്പെട്ടതായി ആക്ഷേപമുയർന്നു.
തുടർന്നുള്ള ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ദു:സ്ഥിതി ഏറുകയും, കോൺഗ്രസിന്റെ തകർച്ചയ്ക്ക് ആക്കം കൂടുകയും ചെയ്തതായി പാർട്ടിയിൽ അവഗണന നേരിടുന്ന പിന്നാക്ക വിഭാഗക്കാർ പറയുന്നു. ഈ അനീതി ചോദ്യം ചെയ്യാൻ കെല്പുള്ള പിന്നാക്കനേതാക്കൾ ഇപ്പോൾ പാർട്ടിയിലില്ലെന്നും അങ്ങനെയുള്ളവർ വളർന്നുവരാൻ നിലവിലെ ഗ്രൂപ്പ് നേതാക്കൾ അനുവദിക്കുന്നില്ലെന്നും അവർ പരിതപിക്കുകയുമാണ്.
വെട്ടിനിരത്തൽ ചരിത്രം
വർഷം - കോൺഗ്രസിൽ - യു.ഡി.എഫ് - എൽ.ഡി.എഫ് - മറ്റുള്ളവർ
ഈഴവർക്ക് സീറ്റ് നേടിയ സീറ്റ് നേടിയ സീറ്റ്
2001 - 24 - 99 - 40 -1 (എം.എ.വാഹീദ്,സ്വ.)
2006 - 17 - 42 - 98 ..........
2011 - 16 - 72 - 68 ..........
2016 - 11 - 47 - 91 - 2 (ബി.ജെ.പി, പി.സി.ജോർജ്)
2021 - 9 - ? -? - ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |