ബംഗളൂരു: കർണാടകത്തിലെ സി.ഡി വിവാദവുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കി ബംഗളൂരു കോടതി. മുൻ ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാർകിഹോളിയുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിനാണ് വിലക്ക്. മന്ത്രിയുടെ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
അതേസമയം, തങ്ങളെ അപകീർത്തിപ്പെടുത്തന്ന വാർത്തകൾ സംപ്രേഷണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് തൊഴിൽ മന്ത്രി ശിവരാം ഹെബ്ബർ, കൃഷിമന്ത്രി ബി.സി പാട്ടീൽ, സഹകരണ വകുപ്പ് മന്ത്രി എസ്.ടി സോമശേഖർ, കുടുംബക്ഷേ വകുപ്പ് മന്ത്രി കെ.സുധാകർ, കായിക വകുപ്പ് മന്ത്രി കെ.സി നാരയണ ഗൗഡ, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ഭാരതി ബസവരാജ് എന്നിവർ കോടതിയെ സമീപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |