ന്യൂഡൽഹി :നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടിയന്തരമായി ഒഴിവാക്കാൻ നിർദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. സർട്ടിഫിക്കറ്റ് പിൻവലിക്കാൻ ആരോഗ്യമന്ത്രാലയത്തിന് നിർദ്ദേശം നൽകിയ കമ്മിഷൻ ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന തിര. കമ്മിഷനുകൾക്കും നിർദ്ദേശം നൽകി.
പശ്ചിമബംഗാളിൽ വാക്‌സിനേഷൻ ബി.ജെ.പി പ്രചാരണായുധമാക്കുന്നുവെന്ന തൃണമൂൽ എം.പി ഡെറിക് ഒബ്രിയാന്റെ പരാതിയിലാണ് നടപടി. എന്നാൽ, വിജ്ഞാപനം വരും മുൻപേ സർട്ടിഫിക്കറ്റുകൾ രൂപ കൽപന ചെയ്തതാണെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയതെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇത് തള്ളിയ കമ്മിഷൻ പ്രധാനമന്ത്രിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |