വെഞ്ഞാറമൂട്: വേനൽ കഠിനമായതോടെ നാട്ടിൽ തീ പിടിത്തങ്ങളും രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ പ്രദേശത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ പാറ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് തീ പിടിത്തമുണ്ടായത്.
വെള്ളാണിക്കൽ പാറയിൽ കഴിഞ്ഞ ദിവസം രണ്ട് തവണ തീപിടിത്തമുണ്ടാവുകയും ഏക്കർ കണക്കിന് കുറ്റിക്കാട് തീയിൽ നശിക്കുകയും ചെയ്തു. കൂടാതെ നിരവധി റബർ പുരയിടങ്ങളിലും തീ പിടിത്തമുണ്ടാവുകയും വൻ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു.
ഈ തീ പിടുത്തങ്ങൾക്കൊക്കെ കാരണം മനുഷ്യന്റെ അശ്രദ്ധയാണെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. അശ്രദ്ധമായി വലിച്ചെറിയുന്ന ബീഡി കുറ്റിയിൽ നിന്നോ, തീപ്പെട്ടി കൊള്ളിയിൽ നിന്നോ ആണ് അനിയന്ത്രിതമായ തീ പടരുകയും ഏക്കറ് കണക്കിന് പുരയിടം കത്തി നശിക്കുകയും ചെയ്യുന്നത്. വൃക്ഷങ്ങൾ ഇലപൊഴിക്കുന്ന സീസണായതോടെ എല്ലാവരും കരിയില കത്തിക്കുന്നത് പതിവാക്കുകയും പ്രദേശത്തെ പ്രധാന കൃഷി റബറായതിനാൽ കരിയില കത്തി റബർ പുരയിടത്തിലേക്ക് കയറുകയും കാട്ടുതീ പോലെ പടരുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ തീ കത്തിക്കുന്നത് നിരവധി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുകയും ഔഷധ സസ്യങ്ങൾ ഉൾപ്പെടെ നിരവധി സസ്യങ്ങളുടെ വംശനാശത്തിനും കാരണമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |