ന്യൂഡൽഹി : 75ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഏകോപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായി കേന്ദ്രമന്ത്രിമാരേയും 28 മുഖ്യമന്ത്രിമാരേയും ഉൾപ്പെടുത്തി 259 അംഗ സമിതി രൂപീകരിച്ചു.സമിതിയിൽ മലയാളികളായ നടൻ മോഹൻലാൽ,സംവിധായകൻ പ്രിയദർശൻ,ഗായകൻ കെ.ജെ.യേശുദാസ്,മെട്രോ മാൻ ഇ. ശ്രീധരൻ,ഇൻഫോസിസ് സ്ഥാപൻ ക്രിസ് ഗോപാലകൃഷ്ണൻ, കായികതാരം പി.ടി.ഉഷ, ശാസ്ത്രജ്ഞൻ നമ്പി നാരായണൻ എന്നിവരുമുണ്ട്. ഇവർക്ക് പുറമെ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ, സി.പി.എം മുതിർന്ന നേതാവ് സീതാറാം യെച്ചുരി, നടന്മാരായ അമിതാഭ് ബച്ചൻ , രജനികാന്ത്,അക്ഷയ് കുമാർ, ആത്മീയ നേതാക്കളായ സദ്ഗുരു ജഗ്ഗി വാസുദേവ്, ശ്രീശ്രീ രവി ശങ്കർ, സംവിധായകൻ രാജ മൗലി,ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ, മേരി കോം അടക്കമുള്ള കായികതാരങ്ങൾ,സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ,ഇളയരാജ, ഉസ്താവ് സാക്കീർ ഹുസൈൻ മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, ദേവഗൗഡ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി,ഗുംലാംനബി ആസാദ്, മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ലതാ മങ്കേഷ്‌കർ അടക്കമുള്ള കലാകാരന്മാർ, നൊബേൽ ജേതാവ് അമൃത്യാ സെൻ,ഗവർണർമാർ, ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി തുടങ്ങിയവരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര ദിനത്തിന് 75 ആഴ്ച മുൻപ് രാജ്യത്ത് പരിപാടികൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനം. അതായത് 12 മുതൽ പരിപാടികൾ തുടങ്ങും. ഇതുമായി ബന്ധപ്പെട്ടുള്ള ആദ്യ ഉന്നത തല ചർച്ച നാളെ ഡൽഹിയിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |