ചെറുവത്തൂർ: നഗരമദ്ധ്യത്തിലെ ഇലക്ട്രോണിക് വ്യാപാര കേന്ദ്രത്തിൽ മോഷണം. വിവിധ ഉപകരണങ്ങൾ മോഷണം പോയി. ദേശീയപാതയിൽ പ്രവർത്തിക്കുന്ന ഇ പ്ലാനറ്റ് ഷോറൂമിലാണ് മോഷണം നടന്നത്. സ്ഥാപനത്തിന്റെ പിറകുവശത്തെ ചുമർ തുരന്നാന്ന് മോഷ്ടാക്കൾ അകത്തു കടന്നത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം.
മൊബൈൽ ഫോൺ, സ്പീക്കർ, ഇസ്തിരിപ്പെട്ടി എന്നിവയടങ്ങുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഏകദേശം 16000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കറുത്ത മുഖംമൂടിയും കൈയുറയും നീല ബനിയനും ധരിച്ച വ്യക്തിയാണ് മോഷണത്തിന് പിന്നിലെന്ന് സി.സി ടി.വി.ദൃശ്യത്തിൽ നിന്നും വ്യക്തമാക്കുന്നുണ്ട്.
രണ്ടു പേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. അലാറത്തിന്റെ ശബ്ദം ഉയർന്നതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നും കരുതുന്നു. മോഷണത്തിന്റെ രീതിയനുസരിച്ച് പ്രതികളെക്കുറിച്ച് പൊലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |