SignIn
Kerala Kaumudi Online
Saturday, 25 April 2026 10.34 PM IST

അനുസരണ പഠിക്കാതെ ബൈഡന്റെ മേജർ, വൈറ്റ് ഹൗസ് ജീവനക്കാരനെ ആക്രമിച്ചു

Increase Font Size Decrease Font Size Print Page

-major

വാഷിംഗ്ടൺ: പ്രത്യേക പരിശീലനത്തിന് ശേഷം വൈറ്റ്ഹൗസിൽ തിരിച്ചെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വളർത്തു നായ മേജർ ജീവനക്കാരനെ ആക്രമിച്ചു. നേരത്തെ, മറ്റൊരു വൈറ്റ് ഹൗസ് ജീവനക്കാരനെ ആക്രമിച്ചത് മൂലമാണ് മേജറിനെ പരിശീലനത്തിന് അയച്ചത്. പുതിയ സാഹചര്യങ്ങളുമായി മേജർ ഇനിയും പൊരുത്തപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടാണ് വീണ്ടും ആക്രകാരിയായതെന്നും ബൈഡന്റെ വക്താവ് മൈക്കൽ ലാ രോസ പറഞ്ഞു. 2018ലാണ് ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട ചാംപിനേയും മേജറിനേയും ബൈഡൻ ദത്തെടുക്കുന്നത്. പണ്ട് മുതൽ തന്നെ മേജർ പ്രശ്നക്കാരനാണ്. പലയിടങ്ങളിൽ വച്ച് മേജർ ആക്രമണോത്സുകമായി പെരുമാറിയിട്ടുണ്ട്. മേജർ ആളുകൾക്ക് നേരെ കുരക്കുകയും ചാടുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ പേരിൽ ബൈഡൻ പല തവണ പഴി കേട്ടിട്ടുണ്ട്. മേജറിനെയും ചാംപിനെയും വീട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നെന്നും വൈകാതെ അവർ വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തുമെന്നും നേരത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി അറിയിച്ചിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS, BIDENS MAJOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.