നായികയായും സഹനായികയായുമൊക്കെ മലയാളിപ്രേക്ഷകർക്ക് സുപരിചിതയാണ് നടി രചനാ നാരായണൻകുട്ടി. താരം ഇപ്പോൾ 23 വർഷങ്ങൾക്ക് മുമ്പുള്ള ചിത്രം പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. ഇന്നും പഴയതുപോലെ തന്നെയാണെന്നാണ് ആരാധകരേറെപ്പേരും ആ ചിത്രം കണ്ട ശേഷം പറഞ്ഞിരിക്കുന്നത്. നാടൻ ശാലീന സുന്ദരിയായിട്ടാണ് രചനയെ പഴയ ഫോട്ടോയിൽ കാണുന്നത്.
'ചിലർ പറയുന്നു ഞാനിപ്പോഴും കുട്ടിക്കാലത്തെ പോലെ തന്നെയാണെന്ന്. ഒരുപക്ഷേ, എനിക്ക് തോന്നുന്നുണ്ട് ആ ചിരിയിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ല എന്ന്." ഇതായിരുന്നു ഫോട്ടോ പങ്കുവച്ചുകൊണ്ട് രചന എഴുതിയ കുറിപ്പ്. എന്തായാലും ഫോട്ടോയ്‌ക്ക് അടിയിൽ വന്ന കമന്റുകളെല്ലാം രചനയുടെ അഭിപ്രായത്തോട് യോജിക്കുന്നവയായിരുന്നു. ആ ചിരിയും മുഖവും തന്നെയാണ് ഇപ്പോഴെന്നാണ് ഏറെപ്പേരും പറഞ്ഞിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |