തിരുവനന്തപുരം: അമിത് ഷായുടെ ഒമ്പത് ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് കുറ്റസമ്മതമാണെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഇതുവരെ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. കേരള ജനത മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിക്കുകയാണെന്നും ജോഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തപാൽ വോട്ടുകൾ രേഖപ്പെടുത്തുന്നതിനിടെ കിറ്റും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ കാണും. ഇരട്ട വോട്ടുകളെക്കുറിച്ചും പരാതി നൽകും.
പ്രളയസമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ സേനയ്ക്ക് ചെലവ് നൽകുന്നത് പുതിയ കാര്യമല്ല. ഇത് ചിലപ്പോൾ അതത് സംസ്ഥാനങ്ങൾ നൽകും. ചിലപ്പോൾ കേന്ദ്രമായിരിക്കും ചെലവ് വഹിക്കുക. ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകാതെ വന്നപ്പോഴാണ് മുഖ്യമന്ത്രി പ്രളയത്തിന് ചെലവാക്കിയ പണത്തെക്കുറിച്ചു പറയുന്നത്.
ശബരിമല യുവതീപ്രവേശത്തെ അനുകൂലിച്ച് കഴിഞ്ഞദിവസം സി.പി.ഐ നേതാവ് ആനിരാജ പറഞ്ഞതിനോട് സി.പി.എമ്മും കോൺഗ്രസും യോജിക്കുന്നുണ്ടോ?. യു.ഡി.എഫ് മുങ്ങുന്ന കപ്പലാണ്. ശബരിമല വിഷയത്തിൽ കെ.പി.സി.സിയും കോൺഗ്രസ് ഹൈക്കമാൻഡും രണ്ടു തട്ടിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |