SignIn
Kerala Kaumudi Online
Saturday, 08 May 2021 12.48 AM IST

മമ്മൂട്ടിയുടെ ഹൊറർ-സസ്പെൻസ് ത്രില്ലർ 'ദ പ്രീസ്റ്റ്' ഒടിടിയിലേക്ക്; സിനിമ എത്തുന്നത് ആമസോൺ പ്രൈം വീഡിയോയിലൂടെ

the-priest

മമ്മൂട്ടി-മഞ്ജുവാര്യർ ഹൊറർ, സസ്‌പെൻസ് ചിത്രമായ 'ദ പ്രീസ്റ്റ്' ആമസോൺ പ്രൈം വീഡിയോയിലേക്ക്. ഏപ്രിൽ 14ാം തീയതി മുതൽ ഇന്ത്യയിലെയും മറ്റ് 240 രാജ്യങ്ങളിലെയും പ്രേക്ഷകർക്ക് സിനിമ ഒടിടി പ്ലാറ്റ്ഫോമിലൂടെ ആസ്വദിക്കാൻ കഴിയും.ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്തിരിക്കുന്ന സിനിമയിൽ മമ്മൂട്ടി ഫാദർ ബെനഡിക്ട് എന്ന ഒരു പുരോഹിതന്റെ വേഷത്തിലാണ് എത്തുന്നത്.

കുറ്റാന്വേഷകൻ കൂടിയായ ഈ കഥാപാത്രം താൻ ഏറ്റെടുത്ത ഒരു ദൗത്യം വിജയകരമായി പൂർത്തിയാക്കാനായി നടത്തുന്ന ശ്രമങ്ങളും അതിനിടയിൽ അയാൾ നേരിടുന്ന അതിമാനുഷ ശക്തികളിൽ നിന്നുള്ള ചില വെല്ലുവിളികളുമാണ് സിനിമയുടെ പ്രമേയം.

മമ്മൂട്ടിയോടൊപ്പം മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, നിഖില വിമൽ, സാനിയാ ഇയ്യപ്പൻ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടിജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റ് റോളുകളും കൈകാര്യം ചെയ്തിരിക്കുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും, ബി ഉണ്ണികൃഷ്ണനും വിഎൻ ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്. തീയറ്റർ റിലീസിന് ശേഷമാണ് സിനിമ ഒടിടി വഴി പ്രേക്ഷകരിലേക്ക് എത്തുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THE PRIEST, CINEMA, MAMMOOTTY, MANJU WARRIER, KERALA, AMAZON PRIME VIDEO, AMAZON PRIME, OTT PLATFORM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.