SignIn
Kerala Kaumudi Online
Sunday, 06 July 2025 8.21 AM IST

'ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റർടെയിനർ പോലും ആകാൻ കഴിഞ്ഞില്ല'; 'ജോജി' സിനിമയ്‌ക്കെതിരെ കവി സച്ചിദാനന്ദൻ

Increase Font Size Decrease Font Size Print Page

k-sachidanandhan

ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ ചിത്രം 'ജോജി'ക്കെതിരെ വിമർശനക്കുറിപ്പുമായി കവി കെ സച്ചിദാനന്ദൻ. 'മക്ബെത്തി'ൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം കാരണം ഷേക്‌സ്സ്പീയർ തന്റെ ശവക്കുഴിയിൽ കിടന്ന് പല്ലിറുമുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ലെന്നാണ് കവി സോഷ്യൽ മീഡിയാ കുറിപ്പിലൂടെ പറയുന്നത്.

താൻ പ്രശ്നം കാണുന്നത് സിനിമയുടെ വിഷാദശാംശങ്ങളിളല്ല, ആശയങ്ങളിൽ തന്നെയാണെന്നും കവി പറയുന്നു. അനേകം സിനിമകളിൽ കണ്ടുമടുത്ത വിഷയം തന്നെയാണ് 'ജോജി'യിലും കാണുന്നതെന്നും കവി വിമർശിക്കുന്നുണ്ട്.

എന്നാൽ ആമസോൺ പ്രൈം വീഡിയോ ഒടിടി പ്ലാറ്റ്ഫോം വഴി പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ശ്യാം പുഷ്ക്കരൻ തിരക്കഥ രചിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ദിലീഷ് പോത്തനാണ്. ഫഹദിനെ കൂടാതെ, ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ, ബേസിൽ ജോസഫ്, പിഎൻ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കുറിപ്പ് ചുവടെ:

‘ദിലീഷ് പോത്തന്റെ 'ജോജി' കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. സ്ക്രോളിലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തില്‍ തന്നെ മാക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി.

പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ "മക്ബൂല്‍ " പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റർടെയ്നർ പോലും ആകാന്‍ കഴിഞ്ഞില്ല.

ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ്‌ മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി. ( ആ പ്രേത ദര്‍ശനം തരക്കേടില്ല.)

ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും playing-out മാത്രം. പ്രശ്നം വിശദാംശങ്ങളില്‍ അല്ല, concept-ല്‍ തന്നെയാണ്, അതിനാല്‍ അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.’

TAGS: K SACHIDANANDHAN, KERALA, JOJI, CINEMA, INDIA, FAHADH FAASIL, AMAZON PRIME VIDEO, DILEESH POTHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.