പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിലെ 45 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഈ മാസം മുപ്പത് വരെ വാർഡ് തലത്തിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. ഓൺലൈൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ രജിസ്റ്റർ ചെയ്ത ഫോൺനമ്പറും ആധാർ കാർഡുമായാണ് ക്യാമ്പിൽ പങ്കെടുക്കണം. അല്ലാത്തവർക്കും രജിസ്റ്റർ ചെയ്യാം. രാവിലെ 8.30ന് സെന്ററിൽ രജിസ്ട്രേഷൻ ആരംഭിക്കും. വാക്സിനേഷൻ സമയം രാവിലെ 9 മുതൽ 2 വരെ. ഇന്ന് ഒക്കൽ കുടുംബാരോഗ്യകേന്ദ്രം. 12,13 തീയതികളിൽ ചേലാമറ്റം എസ്.എൻ.ഡി.പി. ഹാൾ, 16,17 തീയതികളിൽ ചേലാമറ്റം സെന്റ് സെബാസ്റ്റ്യൻ ചർച്ച്, 19, 20 തീയതികളിൽ ഈസ്റ്റ് ഒക്കൽ സെന്റ് ആന്റണീസ് ചർച്ച് പാരീഷ് ഹാൾ, 22 ന് താന്നിപ്പുഴ വൈ.എം.സി.എ, 23, 24 തീയതികളിൽ താന്നിപ്പുഴ സെന്റ് ജോസഫ് ചർച്ച് പാരീഷ് ഹാൾ, 26 ന് ഒക്കൽ ഗവ.എൽ.പി. സ്‌കൂൾ, 27 ന് കൂടാലപ്പാട് സെന്റ് ജോർജ്ജ് ചർച്ച് പാരീഷ് ഹാൾ 29, 30 തീയതികളിൽ ഇടവൂർ എസ്.എൻ.ഡി.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |