ന്യൂഡല്‍ഹി: അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ആരോപിച്ച് 26കാരിയെ ഭര്‍ത്താവ് പൊതുസ്ഥലത്ത് വച്ച് കുത്തിക്കൊന്നു. പൊതുജന മദ്ധ്യത്തില്‍ വച്ച് 25 തവണ കത്തികൊണ്ട് കുത്തിയാണ് ഭർത്താവ് യുവതിയെ കൊലപ്പെടുത്തിയത്. പശ്ചിമ ഡല്‍ഹിയിലെ ബുദ്ധ് വിഹാറിലാണ് സംഭവം നടന്നത്.
ഹരിഷ് എന്നയാളാണ് തന്റെ ഭാര്യയായ നീലുവിനെ പൈശാചികമായി കൊലപ്പെടുത്തിയത്. യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയും ഇയാള്‍ ആക്രമണം നടത്തിയിരുന്നു . കൊലപാതകത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിവാഹ ബ്യൂറോയില്‍ ജോലി ചെയ്യുന്ന പ്രതിയെ തങ്ങൾ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
Content Highlight: man kills wife in broad daylight in new delhi suspecting her of having illicit affair.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |