ഭോപ്പാൽ: മൂന്ന് വയസുള്ള അനുജന് മുമ്പിൽ വച്ച് ആറ് വയസുകാരിയായ സഹോദരിയെ ക്രൂരപീഡനത്തിനിരയാക്കി അമ്മാവനും മുത്തച്ഛനും. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ ഏഴ് ദിവസങ്ങൾക്ക് മുമ്പാണ് ഹൃദയം തകർക്കുന്ന ഈ സംഭവം നടന്നത്. പെൺകുട്ടിക്കും അനുജനും കഴിക്കാനായി സമൂസ വാങ്ങി നൽകിയ ശേഷം ബന്ധുവീട്ടിലെത്തിച്ച ശേഷമാണ് 48 വയസുകാരനായ മുത്തച്ഛനും 20കാരനായ മാതൃസഹോദരനും ചേർന്ന് കുട്ടിയെ പീഡനത്തിനിരയാക്കിയത്.
മൂന്ന് വയസുകാരനെ മദ്യം കുടിപ്പിച്ച ശേഷം അവന്റെ മുന്നിൽ വച്ചായിരുന്നു ഇരുവരും പിഞ്ചുബാലികയെ ഉപദ്രവിച്ചത്. പീഡിപ്പിക്കപ്പെട്ട പുറത്തുപറയാതിരിക്കാനായി ഇവർ പെൺകുട്ടിക്ക് 20 രൂപയും നൽകിയിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മയോട് ആറ് വയസുകാരി, തന്റെ വസ്ത്രങ്ങൾ താൻ തന്നെ കഴുകിക്കൊള്ളാം എന്ന് പറഞ്ഞു.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ്, കുട്ടിയോട് എന്താണ് സംഭവിച്ചതെന്ന് തിരക്കുകയായിരുന്നു. തുടർന്ന്, നടന്നതെല്ലാം കുട്ടി അമ്മയോട് തുറന്നുപറയുകയായിരുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കുറ്റം ചുമത്തി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
content highlights: 6 year old girl abused in front of 3 year old brother in bhopal madhya pradesh.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |