കൊച്ചി: ഡാർക്ക്നെറ്റ് വഴി മയക്കുമരുന്ന് ഇടപാടുകൾ നടത്തിയ എഡിസൺ ഇതിനായി
കള്ളപ്പണം വിനിയോഗിച്ചോയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അന്വേഷിക്കും. നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ എടുത്ത കേസിന്റെ പ്രാഥമികവിവരങ്ങൾ ഇ.ഡി ശേഖരിച്ചെന്നാണ് സൂചന. എഡിസൺ നടത്തിയ ബാങ്കുകളിലെ ഉൾപ്പെടെ പണമിടപാടുകളെക്കുറിച്ചും അന്വേഷിക്കും. കള്ളപ്പണയിടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ ഇ.ഡിയും കേസ് രജിസ്‌റ്റർ ചെയ്‌തേക്കും.
അതേസമയം, നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ എഡിസൺ, അരുൺ തോമസ് എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഡിജിറ്റൽ തെളിവുകൾ നിരത്തിയാണ് ചോദ്യം ചെയ്യൽ.
ഇവരുമായി ഇടപാടുകളുള്ള ഡിയോളിനെയും ചോദ്യം ചെയ്യുന്നുണ്ട്.
എഡിസണിന്റെ നേതൃത്വത്തിൽ നടത്തിയ അന്താരാഷ്ട്ര മയക്കുമരുന്ന് ഇടപാടുകളുടെ വിവരങ്ങളാണ് പ്രധാനമായും ആവശ്യപ്പെടുന്നതെന്ന് എൻ.സി.ബി വൃത്തങ്ങൾ പറഞ്ഞു. യു.കെ കേന്ദ്രമായ അന്താരാഷ്ട്ര മയക്കുമരുന്ന് വിതരണക്കാരൻ ഡോക്‌ടർ സിയൂസുമായി ബന്ധം സ്ഥാപിച്ചതെങ്ങനെ, എത്രവണ ഇയാളുമായി ഇടപാടുകൾ നടത്തി, ഇന്ത്യയിലും വിദേശത്തും ആർക്കൊക്കെയാണ് വിറ്റഴിച്ചിരുന്നത് തുടങ്ങിയ വിവരങ്ങളാണ് തേടുന്നത്. മയക്കുമരുന്ന് വില്പനയിലൂടെ സമ്പാദിച്ച പണം എവിടെയൊക്കെ വിനിയോഗിച്ചു തുടങ്ങിയ കാര്യങ്ങളിലും വ്യക്തത തേടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |