നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജറിന്റെ തലസ്ഥാനമായ നിയാമിയിൽ പ്രീസ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ വെന്തുമരിച്ചു.
വൈക്കോൽ കൊണ്ട് നിർമിച്ച സ്‌കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെ തീപിടിക്കുകയായിരുന്നു. 21 ക്ളാസ് മുറികൾ കത്തിയമർന്നു. ഏഴ് മുതൽ 13 വയസ് വരെ പ്രായമുള്ള കുട്ടികളാണ് പൊള്ളലേറ്റ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കാണ് അപകടമുണ്ടായത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. സ്‌കൂൾ ഗ്രൗണ്ടിലൂടെയാണ് തീപടർന്നതെന്ന് അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി ഔഹൗമൗഡൗ മഹാമഡൗ അപകടസ്ഥലം സന്ദർശിച്ചു. അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |