കൊല്ലം : താമരക്കുളം ചിറ്റടീശ്വരം ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടി തകർത്ത് പണം കവർന്ന കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ പുന്നപ്ര കളർകോട് പേരൂർ കോളനി മരിയൻനാസിൽ സുമേഷാണ് (36) അറസ്റ്റിലായത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശാനുസരണം കൊല്ലം അസി പൊലീസ് കമ്മിഷണർ ടി.ബി. വിജയന്റെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ഷാഫി, എസ്.ഐമാരായ ദിൽജിത്ത്, സി.പി.ഒമാരായ സുനിൽ കുമാർ, രാജഗോപാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |