കൊച്ചി: പെരുമ്പാവൂരിലെ ശ്രീസ്വാമി ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള 'ആയുർനടനം" നൃത്തപരിപാടി പെരുമ്പാവൂർ അപ്പൂസ് ഓഡിറ്റോറിയത്തിൽ നാളെ വൈകിട്ട് അഞ്ചിന് അരങ്ങേറും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള 21 നർത്തകിമാരാണ് പരിപാടി അവതരിപ്പിക്കുന്നത്. ഡോ. രാഹുൽ ലക്ഷ്‌മണൻ, ഡോ. ലക്ഷ്‌മി രാഹുൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, ടെൽക്ക് ചെയർമാൻ അഡ്വ.എൻ.സി മോഹനൻ, കൊച്ചി കോർപ്പറേഷൻ മുൻ ചീഫ് ടൗൺ പ്ളാനർ ഡി. ബാബുരാജ്, സ്വാമിനി ജ്യോതിർമയി ഭാരതി (തോട്ടവ മംഗല ഭാരതി), ചാലക്കുടി ഡിവൈ.എസ്.പി കെ.എം. ജിജിമോൻ, സി.എച്ച്. മുസ്‌തഫ മൗലവി തുടങ്ങിയവർ സംബന്ധിക്കും. ശ്രീസ്വാമി ഗുരുകുലത്തിൽ മുട്ടുവേദനയും നടുവേദനയുമായി അടുത്തകാലത്ത് വന്ന് ചികിത്സനേടി കുറഞ്ഞസമയം കൊണ്ട് സുഖപ്പെട്ടവരാണ് നൃത്തപരിപാടി അവതരിപ്പിക്കുന്നതെന്ന് ശ്രീസ്വാമി ഗുരുകുലം ചീഫ് ഫിസിഷ്യൻ ഡോ. അഭിലാഷ് ആർ. നാഥ്, ട്രസ്‌റ്റ് സ്ഥാപകൻ കീർത്തികുമാർ, നർത്തകിമാരായ വി.ജെ. അർച്ചന, ആതിര രാഹുൽ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |