തിരുവനന്തപുരം: ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമിലേക്ക് റിട്ടേണിംഗ് ഓഫീസർ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണയ്ക്ക് പരാതി നൽകി കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥിയും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ശോഭാ സുരേന്ദ്രൻ.
തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ബിജെപി നേതാവ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ സിപിഎം അട്ടിമറി നടത്താനാണ് ശ്രമിച്ചതെന്നും നിരന്തരമായ ജാഗ്രത കൊണ്ടാണ് ഇത്തരം ശ്രമങ്ങളെ ചെറുക്കാൻ കഴിഞ്ഞതെന്നും ശോഭാ സുരേന്ദ്രൻ തന്റെ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ പറയുന്നു.
കുറിപ്പ് ചുവടെ:
'കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ ഇവിഎം മെഷീൻ ഉൾപ്പെടെയുള്ള സ്ട്രോങ്ങ് റൂമിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചതിന് റിട്ടേണിങ്ങ് ഓഫീസർക്കെതിരെ ചീഫ് ഇലക്ട്രൽ ഓഫീസർ ടീക്കാറാം മീണക്ക് പരാതി നൽകി. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ അട്ടിമറി ശ്രമം നടത്താനാണ് സിപിഎം ശ്രമിച്ചത്. നിരന്തരമായ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് സിപിഎമ്മിന്റെ ഇത്തരം അട്ടിമറി ശ്രമങ്ങൾ ചെറുക്കനായത്. റിട്ടേണിംഗ് ഓഫീസർ സിപിഎമ്മിന് റെ ചട്ടുകമായി പ്രവർത്തിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.'
content highlight: shobha surendran accuses cpm and returning officer.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |