ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴര ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു. മരണസംഖ്യ മുപ്പത് ലക്ഷം കടന്നു.പന്ത്രണ്ട് കോടിയിലേറെ പേർ രോഗമുക്തി നേടി.
പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം 2.34 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നത്. കഴിഞ്ഞ പതിനാറ് ദിവസത്തിനിടെ 23 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1.77 ലക്ഷം കടന്നു.
രോഗികളുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസിൽ അരലക്ഷത്തിലധികം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിമൂന്ന് ലക്ഷം കടന്നു.വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 5.80 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഒരു കോടി മുപ്പത്തിയൊൻപത് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്. മരണസംഖ്യ 3.71 ലക്ഷം പിന്നിട്ടു.രോഗികളുടെ എണ്ണത്തിൽ ഫ്രാൻസാണ് തൊട്ടുപിന്നിൽ. രാജ്യത്ത് 52 ലക്ഷം രോഗബാധിതരാണ് ഉള്ളത്.മരണസംഖ്യ ഒരു ലക്ഷം കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |