തിരുവനന്തപുരം: ജയിലുകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൊവിഡ് പരിശോധന ആരംഭിച്ചു.വാക്‌സിനേഷൻ ഉടൻ തുടങ്ങുമെന്ന് ജയിൽവകുപ്പ് അധികൃതർ അറിയിച്ചു. ജയിലുകളിൽ പരിശോധനയും വാക്സിനേഷനും നടത്താൻ നടപടി സ്വീകരിക്കാത്തതിനെപ്പറ്റി കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.
പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്നലെ ആന്റിജൻ ടെസ്റ്റിന് വിധേയരായ 400 അന്തേവാസികളും നെഗറ്റീവാണ്. ശേഷിക്കുന്ന 600ഓളം തടവുകാരുടെ പരിശോധന വരും ദിവസങ്ങളിൽ നടത്തും. വാക്‌സിനേഷൻ അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. മറ്റ് ജയിലുകളിലും വരും ദിവസങ്ങളിൽ പരിശോധന ആരംഭിക്കും. കൊവിഡിന്റെ ആദ്യഘട്ടത്തിൽ ജയിലുകളിൽ വ്യാപകമായി രോഗം പടർന്നിരുന്നു. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് വ്യാപനം നിയന്ത്രണവിധേയമായത്. നിലവിൽ സന്ദർശന വിലക്ക് അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |