കണ്ണൂർ : കണ്ണൂരിൽ 1747 പേർക്കും കാസർകോട്ട് 701 പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി 21.28 ആയി ഉയർന്നത് ഭീതി പരത്തിയിട്ടുണ്ട്. കണ്ണൂരിൽ സമ്പർക്കത്തിലൂടെയാണ് 1678 പേർക്ക് രോഗം ബാധിച്ചത്. ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ അൻപതുപേർക്കും വിദേശത്ത് നിന്നെത്തിയ ഏഴുപേർക്കും 12 ആരോഗ്യപ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരികീരിച്ചു.
കണ്ണൂർ കോർപറേഷനിലെ സ്ഥിതി രൂക്ഷമാണ്.ഇവിടെ മാത്രം 206 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തലശ്ശേരി 78 , പയ്യന്നൂർ 59, കൂത്തുപറമ്പ് 39,മട്ടന്നൂർ 38, തളിപ്പറമ്പ് 26, ഇരിട്ടി 20 എന്നീ നഗരസഭകളിലും സ്ഥിതി രൂക്ഷമാണ്. ഗ്രാമപഞ്ചായത്തുകളിൽ മൊകേരി 54, പാപ്പിനിശ്ശേരി 47,തൃപ്പങ്ങോട്ടൂർ 45, ചെറുപുഴ 45,ചെറുതാഴം 40,പിണറായി 34,ചിറ്റാരിപ്പറമ്പ് 33,ചെമ്പിലോട് 32,അയ്യൻകുന്ന് 28,മുഴപ്പിലങ്ങാട് 29 എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.
400 പേർ ഇന്നലെ രോഗമുക്തി നേടി. പോസിറ്റീവ് കേസുകളിൽ 10375 പേർ വീടുകളിലും ബാക്കി 366 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ് കഴിയുന്നത്.
28458 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റിയിൽ ചപ്പാരപ്പടവ്
ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഏറ്റവും കൂടുതലുള്ളത് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്താണ്. 51.02 ശതമാനമാണ് ഇവിടെ പരിശോധിച്ചവരിലെ രോഗനിരക്ക്.. തൃപ്പങ്ങോട്ടൂരിൽ 46.46, ചിറ്റാരിപ്പറമ്പിൽ 44.44, ഉദയഗിരിയിൽ 41.67, കീഴല്ലൂരിൽ 40.54, എന്നിങ്ങനെയാണ് മുന്നിലുള്ള മറ്റിടങ്ങളിലെ നിരക്ക്. . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും അടിസ്ഥാനപ്പെടുത്തി കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം.
കാസർകോട്ട് നിരീക്ഷണത്തിൽ
10441 പേർ
കാസർകോട് ജില്ലയിൽ ഇന്നലെ 701 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 570 പേർ കോവിഡ് നെഗറ്റീവായി. നിലവിൽ 5917 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 10441 പേരാണ്.
വീടുകളിൽ 9699 പേരും സ്ഥാപനങ്ങളിൽ 742 പേരുമാണ് നിരീക്ഷണത്തിലുള്ളത് .സെന്റിനൽ സർവ്വേ അടക്കം പുതിയതായി 4178 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1720 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 40295 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 34035 പേർക്ക് ഇതുവരെ നെഗറ്റീവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |