SignIn
Kerala Kaumudi Online
Friday, 29 March 2024 7.13 AM IST

'കുറ്റം പറഞ്ഞ ദേശവിരുദ്ധർക്ക് ഇപ്പോൾ വാക്സിൻ വേണം'; ചിരി വരുന്നുവെന്ന് കങ്കണ റനാവത്ത്

kangana-ranaut

കൊവിഡ് വാക്സിൻ പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടെ പരിഹാസ ട്വീറ്റുമായി രംഗത്തുവന്ന ബോളിവുഡ് നടി കങ്കണ റനാവത്തിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. 'വാക്‌സിനെതിരെ പ്രചാരണം നടത്തിയ ദേശവിരുദ്ധർ' ഇപ്പോൾ അതേ വാക്സിൻ ആവശ്യപ്പെടുന്ന ഗതികേടിലാണെന്നും ഇപ്പോൾ താൻ ചിരിക്കുന്നത് കണ്ട് ഇവരെല്ലാം തന്നെ വെറുക്കുകയാണെന്നുമാണ്‌ നടിയുടെ തരംതാണ പരിഹാസം.

ഇത് ദുരിതസമയമാണെന്ന കാര്യം താൻ സമ്മതിക്കുന്നുവെങ്കിലും ചില കാര്യങ്ങൾ കാണുമ്പോൾ ചിരി വരികയാണെന്നും കങ്കണ തന്റെ ട്വീറ്റിലൂടെ പറയുന്നു. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് മൂന്ന് ലക്ഷത്തിലധികമായ സമയത്തുള്ള നടിയുടെ ഈ പരിഹാസത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്.

ജീവിച്ചിരിക്കുന്ന തങ്ങളെ പരിഗണിച്ചില്ലെങ്കിലും സർക്കാരിന്റെ ഉദാസീനതകൊണ്ട് ദിവസേന മരിച്ചുവീഴുന്ന ആയിരങ്ങളെയെങ്കിലും ബഹുമാനിക്കണമെന്നാണ് കങ്കണയോട് ഒരു ട്വിറ്റർ യൂസർ പറയുന്നത്. വാക്സിനെ ആരും കുറ്റം പറഞ്ഞില്ലെന്നും വാക്സിൻ വികസിപ്പിച്ചെടുക്കുന്നത് സംബന്ധിച്ച് സുതാര്യത വീണമെന്നാണ് ജനങ്ങൾ ആവശ്യപ്പെട്ടതെന്ന് മറ്റൊരാളും ചൂണ്ടിക്കാണിക്കുന്നുണ്ട്. കങ്കണയുടെ മഠയത്തരം കണ്ട് തങ്ങളാണ് ചിരിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.

content highlight: kangana ranaut ridicules people on twitter during the time of a vaccine crisis.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANGANA RANAUT, COVID, COVID VACCINE, INDIA, VACCINE, CINEMA, BOLLYWOOD, TWITTER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.