ഇന്നും നാളെയും കടുത്ത നിയന്ത്രണം
കൊല്ലം: രണ്ടാംഘട്ട കൊവിഡ് വ്യാപനം പിടിവിട്ട് കുതിച്ചതോടെ മഹാമാരിയുടെ കണ്ണി മുറിക്കാൻ ഇന്നും നാളെയും ജനം വീട്ടിലിരിക്കാൻ നിർദേശിച്ച് ജില്ലാ ഭരണകൂടം. ലോക് ഡൗണിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.
നിയന്ത്രണങ്ങളുടെ ഭാഗമായി ഈ ദിവസങ്ങളിൽ അനാവശ്യ യാത്രകൾ അനുവദിക്കില്ല. ജില്ലാ അതിർത്തികളിലും താലൂക്ക് ആസ്ഥാനങ്ങളിലും പ്രധാന റോഡുകളിലും പൊലീസ് പരിശോധനയുണ്ടാവും. അവശ്യസേവന വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ഐഡികാർഡ് കാണിച്ച് യാത്ര ചെയ്യാം.
യാത്രകൾ ഒഴിവാക്കാൻ സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും സഹകരണ സ്ഥാപനങ്ങൾക്കും ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചന്തകളും മാളുകളും നിയന്ത്രിതമായി മാത്രമേ പ്രവർത്തിക്കൂ. യാത്രകൾ അനാവശ്യമെന്ന് കണ്ടെത്തിയാൽ പിഴ ഈടാക്കുകയോ യാത്രക്കാരെ മടക്കി അയയ്ക്കുകയോ ചെയ്യും. അനുസരിക്കാത്തവരെ അറസ്റ്റ് ചെയ്ത് നീക്കും. മെഡിക്കൽ സ്‌റ്റോറുകൾ, പച്ചക്കറി, പാൽ, മത്സ്യം, പലചരക്ക്, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം.
കടകൾ അടയ്ക്കേണ്ടത്: രാത്രി 7.30ന്
യാത്ര ചെയ്യാൻ അനുമതിയുള്ളത്
(തിരിച്ചറിയൽ കാർഡ് നിർബന്ധം)
1. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ
2. അവശ്യസർവീസ് ജീവനക്കാർ
3. പൊലീസ്, ഫയർ ഫോഴ്‌സ്, എക്‌സൈസ്, മാദ്ധ്യമപ്രവർത്തകർ
4. വിവാഹം, മരണം എന്നീ ചടങ്ങുകളിൽ പങ്കെടുക്കുന്ന ബന്ധുക്കൾ
5. അടിയന്തര ആശുപത്രി സേവനം വേണ്ടവർ
6. മെഡിക്കൽ അനുബന്ധ സേവനം നൽകേണ്ടവർ
7. ഓക്‌സിജൻ എത്തിക്കുന്നവർ
8. പരീക്ഷകളുമായി ബന്ധപ്പെട്ട് പോകുന്നവർ
9. നോമ്പ് പ്രാർത്ഥനയ്ക്ക് പോകുന്നവർ
നിയന്ത്രണങ്ങൾ
1. അടിയന്തര പ്രധാന്യമില്ലെങ്കിൽ രാത്രി യാത്ര അനുവദിക്കില്ല
2. വിവാഹം, പാലുകാച്ചൽ ചടങ്ങിൽ പരമാവധി 75 പേർ
3. കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
4. ഹോട്ടലിൽ ഭക്ഷണം വിളമ്പില്ല, പാർസർ നൽകും
5. രാത്രി 9ന് ശേഷം പാർസൽ അനുവദിക്കില്ല
ഇന്ന് പ്രവർത്തിക്കുന്നവ
1. ഹ്രസ്വ - ദീർഘദൂര ബസ് സർവീസ്
2. ട്രെയിൻ, ചരക്ക് ഗതാഗതം
3. സ്വകാര്യ വാഹനങ്ങളും ടാക്‌സികളും
4. 24 മണിക്കൂറും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ
5. ടെലിക്കോം, ഐ.ടി അത്യാവശ്യ സേവനങ്ങൾ
''
ഇന്നും നാളെയും നിയന്ത്രണം കർശനമായിരിക്കും. പൊതുജനം സഹകരിക്കണം.
ബി. അബ്ദുൽ നാസർ,
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |