സംസാരഭാഷകളില്ലാത്ത, ഒരു സംഭാഷണം പോലും പറയാത്ത ഒരു ത്രില്ലർ സിനിമയാണ് സൈലന്റ് സൈൻസ്. ഇന്ത്യൻ സിനിമയിലെ മികച്ച സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്നതാണ് ഈ ചിത്രം.കാനഡയിൽ ചിത്രീകരിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനീഷ് മോഹനാണ്.വിശ്വരൂപം 2 ന്റെ എഡിറ്റർ വിജയ് ശങ്കർ. ബ്രഹ്മാണ്ഡ ചിത്രമായ മരക്കാറിന്റെ സംഗീത സംവിധായകൻ റോണി റാഫേൽ , ജെല്ലിക്കട്ടിന്റെ സൗണ്ട് ഡിസൈനർ രംഗനാഥ് രവി, എന്നിങ്ങനെ പ്രതിഭകളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിന്റെ മാറ്റുവർദ്ധിപ്പിക്കുന്നു. ലിയോയുടെ കഥക്ക് തിരക്കഥ രചിച്ചിരിക്കുന്നത് ബിയോൺ ടോം ആണ്.സെവൻസ്, അങ്കിൾ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ സജയ് സെബാസ്റ്റ്യനാണ് ഈ ചിത്രത്തിന്റെനിർമ്മാതക്കളിലൊരാൾ, പ്രശസ്ത കനേഡിയൻ ഛായാഗ്രാഹകനായ എ.കെ. നമറ്റ് ചെക്ക് ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.യു.കെ.യിലെ ഏതാനും മലയാളികളും, യു.കെ.താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂണിൽ പ്രദർശനത്തിനെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |