ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ എം.എം നരവാനെ ചൈനീസ് അതിർത്തിയിലെ കിഴക്കൻ ലഡാക്ക്, സിയാച്ചിൻ മേഖലകളിൽ സന്ദർശനം നടത്തി സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്തി. കഠിനമായ കാലാവസ്ഥയിലും സൈനികർ പുലർത്തുന്ന സ്ഥിരതയെയും ഉയർന്ന മനോവീര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. നോർത്തേൺ കമാൻഡ് ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ വൈ.കെ ജോഷിയും ഫയർ ആൻഡ് ഫ്യൂറി കോർപ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ പി.ജി.കെ മേനോനും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് കരസേനാ മേധാവിയെ ധരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |