പത്തനംതിട്ട :ജില്ലയിൽ ഇന്നലെ 1202 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശത്ത് നിന്ന് വന്നവരും 56 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 1136 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 73,389 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 66,639 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്.ജില്ലയിൽ ഇന്നലെ 613 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 64107 ആണ്.
(ക്രമ നമ്പർ, തദ്ദേശ സ്ഥാപനം, രോഗബാധിതരുടെ
എണ്ണം എന്ന ക്രമത്തിൽ)
1. അടൂർ 31
2. പന്തളം 72
3. പത്തനംതിട്ട 82
4. തിരുവല്ല 90
5. ചിറ്റാർ 29
6. ഏറത്ത് 39
7. ഇരവിപേരൂർ 33
8. ഏഴംകുളം 25
9. കടപ്ര 26
10. കൊടുമൺ 23
11. കോയിപ്രം 27
12. കുറ്റൂർ 31
13. നാറാണംമൂഴി 25
14. പള്ളിക്കൽ 27
15. പന്തളംതെക്കേക്കര 19
16. പ്രമാടം 47
17. റാന്നി 36
18. റാന്നിപഴവങ്ങാടി 35
19. റാന്നിപെരുനാട് 48
20. വളളിക്കോട് 25
21. വെച്ചൂച്ചിറ 26
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
ആറു പേരുടെ മരണം റിപ്പോർട്ട് ചെയ്തു
1) കവിയൂർ സ്വദേശി (95) വീട്ടിൽ മരണമടഞ്ഞു. സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
2) രോഗബാധ സ്ഥിരീകരിച്ച ആറന്മുള സ്വദേശി (68) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.
3) കൊവിഡ് സ്ഥിരീകരിച്ച റാന്നി പഴവങ്ങാടി സ്വദേശി (68) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.
4) രോഗബാധ സ്ഥിരീകരിച്ച കുന്നന്താനം സ്വദേശി (53) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.
5) രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി (62) പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരിച്ചു.
6) ഇരവിപേരൂർ സ്വദേശി (70) വീട്ടിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരിച്ചു. സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |