SignIn
Kerala Kaumudi Online
Friday, 26 April 2024 7.00 PM IST

ശിവരഞ്ജിനിയുടെയും ശ്രീകാന്തിന്റെയും മകൻ അഭിനയരംഗത്തേക്ക്...

siva

തിരുത്തൽവാദി, പണ്ട് പണ്ടൊരു രാജകുമാരി, മാണിക്യചെമ്പഴുക്ക, പുത്രൻ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലഭിനയിച്ച വെള്ളാരങ്കണ്ണുള്ള ശിവരഞ്ജിനി എന്ന മറുനാടൻ നായികയെ മലയാളികൾ മറന്നുകാണില്ല.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ നായികയായി അഭിനയിച്ചിട്ടുള്ള ശിവരഞ്ജിനിയുടെ യഥാർത്ഥ പേര് ഊഹയെന്നാണ്. 1997-ൽ ആണ് തെലുങ്ക് താരം ശ്രീകാന്തിനെ ശിവരഞ്ജിനി വിവാഹം കഴിച്ചത്. മോഹൻലാലിന്റെ വില്ലനിലൂടെ മലയാളത്തിലും ശ്രദ്ധേയനായ നടനാണ് ശ്രീകാന്ത്.

ശ്രീകാന്തിനും ശിവരഞ്ജിനിക്കും മക്കൾ മൂന്നാണ്. റോഷനും റോഗനും ആൺമക്കൾ. മകൾ മേദ.

ശ്രീകാന്ത് - ശിവരഞ്ജിനി ദമ്പതികളുടെ മൂത്ത മകനായ റോഷൻ പെല്ലി സന്തത് എന്ന തെലുങ്ക് ചിത്രത്തിലൂടെ നായകനായി അരങ്ങേറുന്നുവെന്നതാണ് പുതിയ വാർത്ത. തെലുങ്ക് ഹിറ്റ് മേക്കർ കെ. രാഘവേന്ദ്രറാവുവിന്റെ പെല്ലി സന്തതി എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് നായകനായി അരങ്ങേറിയത്. അച്ഛന്റെ ആദ്യ ചിത്രത്തിന്റെ സംവിധായൻ തന്നെയാണ് മകന്റെ ആദ്യ ചിത്രത്തിന്റെയും സംവിധാന മേൽനോട്ടം നിർവഹിക്കുന്നത്. പെല്ലി സന്തതിക്ക് സംഗീത സംവിധാനം നിർവഹിച്ച എം.എം. കീരവാണി (മരഗതമണി) തന്നെയാണ് പെല്ലിസന്തതിന്റെയും സംവിധായകൻ. കന്നഡ നായിക ശ്രീലേല തെലുങ്കിൽ അരങ്ങേറുന്നുവെന്ന പ്രത്യേകതയുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVARANJINI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.