SignIn
Kerala Kaumudi Online
Saturday, 27 April 2024 1.23 AM IST

വോട്ടെണ്ണൽ അഞ്ച് കേന്ദ്രങ്ങളിൽ

vote

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ ജില്ലയിൽ പൂർത്തിയായി. മേയ് രണ്ടിന് രാവിലെ എട്ട് മുതൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ അഞ്ച് കേന്ദ്രങ്ങളിലായി നടക്കും. കൗണ്ടിംഗ് സൂപ്പർവൈസർ, അസിസ്റ്റന്റ്, മൈക്രോ ഒബ്‌സർ എന്നിവരാണ് വോട്ടെണ്ണുന്ന ടേബിളിൽ ഉണ്ടാകുക. കൂടാതെ ഒരോ സ്ഥാനാർത്ഥിക്കും ഒരു ഏജന്റിനെ വോട്ടെണ്ണുന്ന ഓരോ ടേബിളിലും നിയോഗിക്കാം. പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് പ്രത്യേക ക്രമീകരണവും കേന്ദ്രങ്ങളിൽ ഉണ്ടാകും.
കൊവിഡ് പശ്ചാത്തലത്തിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കോ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ/ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ് ആയവർക്കോ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കൂ. പൊതു ജനങ്ങൾക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനമില്ല. കൗണ്ടിംഗ് ഏജന്റുമാർക്കായുള്ള ആന്റിജൻ ടെസ്റ്റ് സൗകര്യം ജില്ലാ ഭരണകേന്ദ്രം ഒരുക്കിയിട്ടുണ്ട്.
ജില്ലയിൽ മുഴുവൻ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. കൊവിഡ് മാനദണ്ഡപ്രകാരം നിശ്ചിത അകലം പാലിച്ചാണ് വോട്ടെണ്ണൽ ടേബിളുകൾ സജ്ജീകരിക്കുന്നത്.
പോസ്റ്റൽ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണൽ ആരംഭിക്കുക. നിയമസഭാ മണ്ഡലങ്ങളിൽ നിയോഗിച്ചിട്ടുള്ള വരണാധികാരികളുടെ പൂർണ നിയന്ത്രണത്തിലായിരിക്കും വോട്ടെണ്ണൽ.

വോട്ടെണ്ണൽ ഇങ്ങനെ

തിരുവല്ല മണ്ഡലത്തിലെ വോട്ടെണ്ണൽ കുറ്റപ്പുഴ മർത്തോമ റെസിഡൻഷ്യൽ സ്‌കൂളിലാണ്. ഇ.വി.എം മെഷീനിനായി 20 ടേബിളുകളിലായി 16 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് ഏഴ് ടേബിളുകളുമാണുള്ളത്.
റാന്നി മണ്ഡലത്തിൽ റാന്നി സെന്റ് തോമസ് കോളേജിലാണ് വോട്ടെണ്ണുന്നത്. ഇ.വി.എം മെഷീനിനായി 15 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് അഞ്ച് ടേബിളുകളുമാണുള്ളത്.
ആറന്മുള മണ്ഡലത്തിൽ കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. ഇ.വി.എം മെഷീനിനായി 18 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് ഏഴ് ടേബിളുകളുമാണുള്ളത്.
കോന്നി മണ്ഡലത്തിൽ മലയാലപ്പുഴ മുസലിയാർ എൻജിനീയറിംഗ് കോളേജിലാണ് വോട്ടെണ്ണുന്നത്. ഇ.വി.എം മെഷീനിനായി 15 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് ആറ് ടേബിളുകളുമാണുള്ളത്.
അടൂർ മണ്ഡലത്തിൽ മണക്കാല തപോവൻ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. ഇ.വി.എം മെഷീനിനായി 15 ടേബിളുകളിലായി 21 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് അഞ്ച് ടേബിളുകളുമാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.