കൊല്ലം: കേരളാ കോൺഗ്രസ് (ബി) ചെയർമാനും മുൻമന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ള അതീവ ഗുരുതരാവസ്ഥയിൽ. ബുധനാഴ്ച വൈകിട്ട് ശ്വാസതടസത്തെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പിള്ളയുടെ ആരോഗ്യ സ്ഥിതി ഇന്നലെ രാവിലെ മോശമായി. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നത്.
ശ്വാസകോശം ചുരുങ്ങിയതിനാൽ ആരോഗ്യസ്ഥിതി തീർത്തും മോശമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് നേരത്തെ ചികിത്സിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |