SignIn
Kerala Kaumudi Online
Friday, 26 April 2024 11.22 AM IST

രോഗികൾ 38,607, മരണം 48

covid-case

തിരുവനന്തപുരം : കേരളത്തിൽ രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിലേക്ക് കുതിക്കുന്നു. രോഗബാധ, മരണ നിരക്കുകൾ പ്രതിദിനം ഉയരുകയാണ്. ഇന്നലെ 38,607 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,57,548 സാമ്പിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ശതമാനമാണ്.

110 ആരോഗ്യ പ്രവർത്തകരും വൈറസിന്റെ പിടിയിലായി. ചികിത്സയിലുള്ളവരുടെ എണ്ണവും മൂന്നു ലക്ഷത്തിലേക്ക് പായുകയാണ്. 2,84,086 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 48 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്.

എറണാകുളം 5369, കോഴിക്കോട് 4990, തൃശൂർ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂർ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസർകോട് 1063, വയനാട് 909 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ സ്ഥിതി.

രോഗികൾ 15ലക്ഷം കവിഞ്ഞു

സംസ്ഥാനത്ത് കൊവിഡ് ബാധിതർ 15 ലക്ഷം കവിഞ്ഞു. 15,33,984 പേരാണ് കൊവിഡ് ബാധിതരായത്. 12,44,301 പേർ രോഗമുക്തി നേടി. 5259 പേരാണ് ഇതിനകം മരണപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.