മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. 'നന്ദനം' എന്ന ചിത്രത്തിലൂടെയാണ് നവ്യ കുടുംബ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നവ്യയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
ഓഫ് വൈറ്റ് സാരിയിൽ മനോഹരിയായിരിക്കുകയാണ് നവ്യ. സാരിയോടൊപ്പം വരുന്ന ബെൽറ്റാണ് നവ്യയുടെ ലുക്കിനെ ആകെ മാറ്റുന്നത്. സിംപിൾ മേക്കപ്പാണ് നവ്യ ചെയ്തിരിക്കുന്നത്. തലയിൽ മുല്ലപ്പൂവും താരം ചൂടിയിട്ടുണ്ട്. " കാറ്റർപില്ലർ തന്റെ ജീവിതം അവസാനിച്ചുവെന്ന് കരുതിയപ്പോൾ അവൾ പറക്കാൻ തുടങ്ങി..." എന്ന അടിക്കുറിപ്പോടെ നവ്യ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |