SignIn
Kerala Kaumudi Online
Friday, 26 April 2024 7.45 PM IST

കിട്ടിയാൽ കിട്ടി, പോയാൽ പോയി

exit

എക്സിറ്റ് പോൾ വികസിത, പരിഷ്കൃത, പാശ്ചാത്യ രാജ്യങ്ങളിലെ ശൈലിയാണ്. ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് സ്ഥാനാർത്ഥിക്ക് 48.4% വോട്ടും യാഥാസ്ഥിതിക പാർട്ടിക്ക് 36.3% വോട്ടു കിട്ടും എന്ന് അവിടുത്തെ എക്സിറ്റ് പോളുകാർ പറഞ്ഞാൽ അത് കൃത്യമായിരിക്കും. അത്രയ്ക്ക് സൂക്ഷമാണ്. അതിന് പല കാരണങ്ങളുണ്ട്. വോട്ടർമാർ കൃത്യമായ അഭിപ്രായം സർവേകളിൽ രേഖപ്പെടുത്തും. നമ്മുടെ നാട്ടിൽ കോൺഗ്രസിന് വോട്ട് ചെയ്തയാൾ ബി.ജെ.പിക്ക് ചെയ്തെന്നാകും പറയുക. ബി.ജെ.പിക്ക് ചെയ്തയാൾ സി.പി.എമ്മിന് വോട്ട് ചെയ്തെന്നു പറയും. ജനാധിപത്യ സംവിധാനമുണ്ടെങ്കിലും ജനാധിപത്യ സംസ്കാരത്തിന്റെ അഭാവമാണ് കാരണം. സാമ്പിൾ എടുക്കുന്ന സ്ഥലവും മണ്ഡലവുമൊക്കെ പ്രധാനമാണ്. കേരളത്തിൽ തിരൂരങ്ങാടിയിൽ സാമ്പിൾ സർവേ നടത്തിയാൽ മുഴുവൻ സീറ്റും മുസ്ളീം ലീഗ് കൊണ്ടുപോകുമെന്ന് ധാരണയുണ്ടാകും. ഇതുതന്നെ തിരുവനന്തപുരം നേമത്ത് നടത്തിയാൽ 140 സീറ്റും ബി.ജെ.പിയ്ക്കായിരിക്കുമെന്ന ചിത്രം കിട്ടും.

ഏജൻസികളുടെ വിശ്വാസ്യതയും വൈദഗ്ദ്ധ്യവും പ്രധാന ഘടകങ്ങളാണ്. ചില ഏജൻസികൾ ചില പ്രധാനപ്പെട്ട പാർട്ടികളുടെ വാലായും തലയായും പ്രവർത്തിക്കുന്നവരാണ്. തെറ്റ് പറ്റാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. ഇതൊക്കെയാണെങ്കിലും ചിലപ്പോഴൊക്കെ നമ്മുടെ എക്സിറ്റ് പോൾ പ്രവചനങ്ങളും ഫലസൂചനകളും ഏതാണ്ട് കൃത്യമായി കാണാറുമുണ്ട്. അത് പൊതുവേയുള്ള തരംഗങ്ങളും മറ്റും വിലയിരുത്തിയാൽ ആർക്കും എത്താവുന്ന നിഗമനങ്ങളെ അടിസ്ഥാനമാക്കി സംഭവിക്കുന്നതാണ്. 2006ൽ വി.എസ്. അധികാരത്തിൽ വരും, നൂറിനടുത്ത് സീറ്റുകൾ കിട്ടുമെന്നൊക്കെ ഈസിയായി പ്രവചിക്കാനാകുമായിരുന്നു. 2019ൽ മോദി തരംഗമുണ്ടായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിലും കേരളത്തിലും പ്രവചനങ്ങൾ വളരെ എളുപ്പമായിരുന്നു. പരിചയസമ്പന്നനായ ഒരു പത്രപ്രവർത്തകന് ലളിതമായി ട്രെൻഡ് ഗണിച്ചെടുക്കാൻ കഴിയുമായിരുന്നു. എന്നിട്ടും കേരളത്തിലെ അഭിപ്രായ സർവേക്കാർക്ക് വലിയ തെറ്റുപറ്റി. 8-13 സീറ്റുകൾ എൽ.ഡി.എഫിന് കിട്ടുമെന്ന് അഭിപ്രായ സർവേ നടത്തി പ്രവചിച്ച പുംഗവന്മാരുണ്ടായി. ഏതാണ്ട് എല്ലാ ചാനലുകൾക്കും ഏജൻസികൾക്കും ഇതേപോലെ കണക്ക് പിഴച്ചു. ഒരു സർവേയും നടത്താതെ തിരഞ്ഞെടുപ്പ് ദിനത്തിൽ ഞാൻ പ്രവചിച്ചു കേരളത്തിൽ 20 സീറ്റും യു.ഡി.എഫിന് കിട്ടുമെന്ന്. ആലപ്പുഴയിൽ ആരിഫ് കഷ്ടിച്ച് കടന്നുകൂടിയെന്നേയുള്ളൂ. കിട്ടിയാൽ കിട്ടി, പോയാൽ പോയി എന്നതാണ് കേരളത്തിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY POLLS, ELECTED
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.