SignIn
Kerala Kaumudi Online
Friday, 26 April 2024 4.57 PM IST

ഡയാന രാജകുമാരിയുടെ വിവാഹ വസ്ത്രം പ്രദർശനത്തിന്

wedding-dress-of-princess

ലണ്ടൻ: ഫാഷൻ പ്രേമികളുടെ എക്കാലത്തേയും ഇഷ്ടവിഷയമാണ് ഡയാന രാജകുമാരിയുടെ വസ്ത്രങ്ങൾ. ഇപ്പോൾ, 25 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഡയാന രാജകുമാരിയുടെ വിവാഹ വസ്ത്രം പൊതുജനങ്ങൾക്കു വേണ്ടി പ്രദർശനത്തിന് വച്ചിരിക്കുകയാണ് കിംഗ്സ്ടൺ കൊട്ടാരം. വെസ്റ്റ് ലണ്ടനിൽ ഡയാന അവസാനമായി ജീവിച്ചിരുന്ന വസതിയാണിത്.

എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണസമയത്തെ ഗൗണും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹാരി രാജകുമാരന്റെയും വില്യം രാജകുമാരന്റെയും നിർദ്ദേശമനുസരിച്ചാണ് ഗൗണുകൾ പ്രദർശനത്തിനായി വച്ചിരിക്കുന്നതെന്ന് വിവരം പുറത്ത് വിട്ട ഹിസ്റ്റോറിക്ക് റോയൽ പാലസ് വെബ്‌സൈറ്റിൽ പറയുന്നു. വസ്ത്രത്തെ പറ്റിയുള്ള വിവരണവും വെബ്‌സൈറ്റിലുണ്ട്. ഗൗണിന്റെ മദ്ധ്യഭാഗത്ത് ഫിറ്റഡ് ബോഡീസുണ്ട്. മാത്രമല്ല വിലയേറിയ കാരിക്ക്മാക്രോസ് (നെറ്റിൽ പ്രത്യേക രീതിയിൽ എംബ്രോയിഡറി ചെയ്‌തെടുക്കുന്ന ലേസുകൾ) ആന്റിക്ക് പാനലുകളാണ് ഗൗണിന്റെ മുന്‍ ഭാഗത്തേയും പിൻഭാഗത്തെയും അലങ്കരിക്കുന്നത്. ചാൾസ് രാജകുമാരന്റെ മുതുമുത്തശ്ശിയായ ക്വീൻ മേരിയുടേതാണ് ഈ ഗൗൺ. വിവാഹ ദിനത്തിൽ ഡയാന ഗൗൺ അണിഞ്ഞ് നടന്നപ്പോൾ സെന്റ് പോൾസ് കത്തീഡ്രലിലിന്റെ നടവഴിയിൽ 25 അടി ദൂരത്തോളം ഗൗണിന്റെ പിന്‍ഭാഗം നീണ്ട് കിടന്നെന്നും കൊട്ടാരത്തിന്റെ ചരിത്രത്തിലെ തന്നെ മനോഹരമായ വിവാഹവസ്ത്രം ഇതായിരുന്നെന്നും വെബ്‌സൈറ്റിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, WEDDING DRESS OF PRINCESS DIANA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.