SignIn
Kerala Kaumudi Online
Wednesday, 04 August 2021 8.38 AM IST

സർക്കാരിനെ വെല്ലുവിളിച്ച് സ്വകാര്യ ലാബുകൾ: പരിശോധന നിറുത്തി

lab

തിരുവനന്തപുരം: ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്ന് 500 ആക്കിയ സംസ്ഥാന സർക്കാർ നടപടിയോട് മുഖംതിരിച്ച് സ്വകാര്യ ലാബുകൾ. ഭൂരിഭാഗം ലാബുകളും പഴയ നിരക്കാണ് ഈടാക്കുന്നത്. പരിശോധനയ്ക്കെത്തിയവർ സർക്കാർ നിരക്കേ നൽകുവെന്ന് നിലപാടെടുത്തതോടെ പല ലാബുകളും പരിശോധന നിറുത്തി. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടറുൾപ്പെടെ രംഗത്തെത്തി.

അതിനിടെ പ്രമുഖ ലാബുകളുൾപ്പെടെ ചുരുക്കം ചിലർ സർക്കാർ നിരക്ക് അംഗീകരിച്ച് പരിശോധന നടത്തുന്നുണ്ട്. സർക്കാർ തീരുമാനം പ്രായോഗികമല്ലെന്ന്ചൂണ്ടിക്കാട്ടി ആർ.ടി.പി.സി.ആർ ലാബ് കൺസോർ‌ഷ്യം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 1,500 രൂപയാക്കി നിരക്ക് ഉയർത്തണമെന്നാണ് ലാബുകളുടെ ആവശ്യം. നാളെ കേസ് ഹൈക്കോടതി പരിഗണിച്ച് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയിലാണ് ലാബുകാർ.

സർക്കാർ നിശ്ചയിച്ച് 500 രൂപ കിറ്റുകളുടെ ചെലവിന് പോലും തികയില്ലെന്നാണ് ലാബുകാരുടെ വാദം. ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് കുറച്ചുകൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ ഇറക്കിയെങ്കിലും ലാബുകാർ അംഗീകരിച്ചില്ല. ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പും അവഗണിച്ചു.

സ്വ​കാ​ര്യ​ ​ലാ​ബു​ക​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ഡി.​വൈ.​എ​ഫ്.ഐ

തി​രു​വ​ന​ന്ത​പു​രം​:​ ​പ​രി​ശോ​ധ​നാ​ ​നി​ര​ക്ക് ​കു​റ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​ടെ​സ്റ്റു​ക​ൾ​ ​നി​റു​ത്തി​വ​ച്ച​ ​സ്വ​കാ​ര്യ​ ​ലാ​ബു​ക​ൾ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ഡി.​വൈ.​എ​ഫ്.​ഐ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സം​സ്ഥാ​ന​ത്ത് ​ര​ണ്ടാം​ ​ത​രം​ഗം​ ​രൂ​ക്ഷ​മാ​കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ത്ത​രം​ ​ന​ട​പ​ടി​ ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ​ഡി.​വൈ.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യേ​റ്റ് ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.
ഐ.​സി.​എം.​ആ​ർ​ ​അം​ഗീ​ക​രി​ച്ച​ ​ടെ​സ്റ്റ് ​കി​റ്റു​ക​ൾ​ ​കു​റ​ഞ്ഞ​ ​നി​ര​ക്കി​ൽ​ ​വി​പ​ണി​യി​ൽ​ ​ല​ഭ്യ​മാ​യ​ ​സാ​ഹ​ച​ര്യം​ ​വി​ല​യി​രു​ത്തി​യാ​ണ് 1700​ ​രൂ​പ​യാ​യി​രു​ന്ന​ ​നി​ര​ക്ക് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ 500​ ​രൂ​പ​യാ​യി​ ​കു​റ​ച്ച​ത്.​ ​എ​ന്നാ​ൽ,​ ​പ​രി​ശോ​ധ​നാ​നി​ര​ക്ക് ​കു​റ​ച്ച​തോ​ടെ​ ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​ടെ​സ്റ്റ് ​ത​ന്നെ​ ​ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ് ​ചി​ല​ ​സ്വ​കാ​ര്യ​ ​ലാ​ബു​ക​ൾ.​ ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​ ​മ​ന​പ്പൂ​ർ​വ്വം​ ​നി​റു​ത്തി​വ​ച്ചി​രി​ക്കു​ന്ന​ ​ലാ​ബു​ക​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​അ​ത​ത് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​ർ​ക്ക് ​ഡി.​വൈ.​എ​ഫ്.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​മാ​ർ​ ​പ​രാ​തി​ ​ന​ൽ​കും.​ ​മ​ഹാ​മാ​രി​ക്കാ​ല​ത്ത് ​മ​നു​ഷ്യ​ജീ​വ​നെ​ ​മ​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്വ​കാ​ര്യ​ ​ലാ​ബു​ക​ൾ​ക്കെ​തി​രെ​ ​പ​ക​ർ​ച്ച​വ്യാ​ധി​ ​ത​ട​യ​ൽ​ ​നി​യ​മ​പ്ര​കാ​ര​വും​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​നി​യ​മ​ ​പ്ര​കാ​ര​വും​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ഡി.​വൈ.​എ​ഫ്.​ഐ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​കാ​ര്യ​ ​ലാ​ബു​കാ​രു​മാ​യി​ ​സ​ർ​ക്കാർ
ഒ​ത്തു​ക​ളി​ച്ചെ​ന്ന് ​കെ.​സു​രേ​ന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ലെ​ ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​ടെ​സ്റ്റി​ന്റെ​ ​നി​ര​ക്ക് 1700​ൽ​ ​നി​ന്ന് 500​ ​രൂ​പ​യാ​ക്കി​ ​കു​റ​ച്ചി​ട്ടും​ ​സ്വ​കാ​ര്യ​ലാ​ബു​ക​ൾ​ ​അ​നു​സ​രി​ക്കാ​ത്ത​ത് ​സ​ർ​ക്കാ​രു​മാ​യു​ള്ള​ ​ഒ​ത്തു​ക​ളി​യു​ടെ​ ​ഭാ​ഗ​മാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​ആ​രോ​പി​ച്ചു.​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ൾ​ ​മൂ​ന്നി​ര​ട്ടി​ ​പ​ണം​ ​സം​സ്ഥാ​ന​ത്തെ​ ​സ്വ​കാ​ര്യ​ ​ലാ​ബു​ക​ൾ​ക്ക് ​പി​ഴി​ഞ്ഞെ​ടു​ക്കാ​നു​ള്ള​ ​അ​വ​സ​ര​മു​ണ്ടാ​ക്കി​യ​ത് ​സ​ർ​ക്കാ​രാ​ണ്.​ ​ബി.​ജെ.​പി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളു​ടെ​യും​ ​ജ​ന​ങ്ങ​ളു​ടെ​യും​ ​ശ​ക്ത​മാ​യ​ ​എ​തി​ർ​പ്പ് ​ഉ​യ​ർ​ന്ന​തു​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​നി​ര​ക്ക് ​കു​റ​യ്ക്കാ​ൻ​ ​പി​ണ​റാ​യി​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​യ​ത്.​ ​കു​റ​ച്ച​ ​നി​ര​ക്ക് ​നി​ല​വി​ൽ​ ​വ​ന്നി​ട്ടും​ ​അ​ത് ​പാ​ലി​ക്കാ​ത്ത​ ​ലാ​ബു​ക​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം.​ ​ഇ​ല്ലെ​ങ്കി​ൽ​ ​ശ​ക്ത​മാ​യ​ ​സ​മ​ര​ങ്ങ​ൾ​ ​ന​ട​ത്താ​ൻ​ ​ബി.​ജെ.​പി​ ​നി​ർ​ബ​ന്ധി​ത​മാ​വു​മെ​ന്നും​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.

കൊ​വി​ഡ് ​ടെ​സ്റ്റു​ക​ൾ​ക്ക് ​അ​മി​ത​ചാ​ർ​ജ്
ഈ​ടാ​ക്കി​യാ​ൽ​ ​ന​ട​പ​ടി​:​ ​കെ.​കെ.​ ​ശൈ​ലജ

ത​ല​ശ്ശേ​രി​:​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​ത്തി​ന് ​വി​രു​ദ്ധ​മാ​യി​ ​സ്വ​കാ​ര്യ​ ​ലാ​ബു​ക​ൾ​ ​കൊ​വി​ഡ് ​ടെ​സ്റ്റു​ക​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​പ​ണം​ ​ഈ​ടാ​ക്കി​യാ​ൽ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​കെ.​കെ.​ ​ശൈ​ല​ജ.​ ​നി​ല​വി​ലെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഒ​ന്ന​ര​ക്കോ​ടി​യി​ലേ​റെ​ ​വാ​ക്സി​ൻ​ ​ആ​വ​ശ്യ​മാ​ണ്.​ ​ഇ​ത് ​കേ​ന്ദ്ര​ത്തോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും​ ​വാ​ക്സി​ൻ​ ​ല​ഭി​ക്കാ​ത്ത​തി​നാ​ൽ​ ​ഗു​രു​ത​ര​മാ​യ​ ​പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ലാ​ഭ​മു​ണ്ടാ​ക്കാ​നു​ള്ള​ ​സ​മ​യ​മ​ല്ല,​ ​ലാ​ബു​ക​ൾ​ക്കെ​തി​രെ​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​ടെ​സ്റ്റ് ​നി​ര​ക്ക് 1700​ ​രൂ​പ​യി​ൽ​ ​നി​ന്നും​ 500​ ​രൂ​പ​യാ​ക്കി​ ​പു​തു​ക്കി​ ​നി​ശ്ച​യി​ച്ച​ത് ​അം​ഗീ​ക​രി​ക്കാ​ത്ത​ ​സ്വ​കാ​ര്യ​ ​ലാ​ബു​ക​ൾ​ക്കെ​തി​രെ​ ​രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​ഇ​തൊ​രു​ ​അ​സാ​ധാ​ര​ണ​ ​സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ​മ​ന​സി​ലാ​ക്ക​ണം.​ ​ലാ​ഭ​മു​ണ്ടാ​ക്കാ​നു​ള്ള​ ​സ​ന്ദ​ർ​ഭ​മ​ല്ല​ ​ഇ​ത്.​ ​സ​ർ​ക്കാ​ർ​ ​നി​ശ്ച​യി​ച്ച​ ​നി​ര​ക്കി​ൽ​ ​ടെ​സ്റ്റ് ​ന​ട​ത്ത​ണം.​ ​വി​സ​മ്മ​തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​ ​ആ​വ​ശ്യ​മാ​യ​ ​നി​യ​മ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.
വി​ശ​ദ​മാ​യ​ ​പ​ഠ​ന​ത്തി​നു​ ​ശേ​ഷ​മാ​ണ് ​നി​ര​ക്ക് ​കു​റ​ച്ച​ത്.​ ​വി​പ​ണി​ ​നി​ര​ക്കി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​ടെ​സ്റ്റി​നാ​വ​ശ്യ​മാ​യ​ ​സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ​വ​രു​ന്ന​ ​ചെ​ല​വ് 240​ ​രൂ​പ​ ​മാ​ത്ര​മാ​ണ്.​ ​ടെ​സ്റ്റ് ​ന​ട​ത്താ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​മ​നു​ഷ്യ​വി​ഭ​വം​ ​കൂ​ടി​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് 500​ ​രൂ​പ​യാ​യി​ ​നി​ര​ക്ക് ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​മ​റ്റു​ ​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​ഇ​ക്കാ​ര്യം​ ​സ​മാ​ന​മാ​യ​ ​രീ​തി​യി​ലാ​ണ് ​ന​ട​പ്പി​ലാ​ക്കി​യ​ത്.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രാ​തി​ക​ൾ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ച​ർ​ച്ച​ചെ​യ്യാം.​ ​ആ​ർ.​ടി.​പി.​സി​ ​ആ​റി​ന് ​പ​ക​രം​ ​ചെ​ല​വ് ​കൂ​ടു​ത​ലു​ള്ള​ ​ട്രൂ​ ​നാ​റ്റ് ​ടെ​സ്റ്റ് ​ന​ട​ത്താ​ൻ​ ​പ്രേ​രി​പ്പി​ക്കു​ന്ന​താ​യും​ ​പ​രാ​തി​യു​ണ്ട്.​ ​ഇ​ത് ​അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RTPCR TEST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.