SignIn
Kerala Kaumudi Online
Friday, 26 April 2024 8.43 AM IST

പാലാക്കാരുടെ വിജയം: മാണി സി. കാപ്പൻ

kappan
kappan

പാലാ: പാലാക്കാർ നൽകിയ വിജയം ഹൃദയത്തോട് ചേർക്കുന്നതായും പാലാക്കാരോടുള്ള കടപ്പാട് എക്കാലവും ഉണ്ടായിരിക്കുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ പറഞ്ഞു. ഇത് പാലാക്കാരുടെ വിജയമാണ്. പണാധിപത്യത്തിനെതിരെയുള്ള ജനാധിപത്യത്തിന്റെ വിജയം. യു. ഡി. എഫ് പ്രവർത്തകർ ഒറ്റക്കെട്ടായി പാലായിൽ പ്രവർത്തിച്ചു.

16 മാസക്കാലം എം.എൽ.എ എന്ന നിലയിൽ പാലാക്കാരോട് നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നും പാലാക്കാരോട് ചേർന്നു പ്രവർത്തിക്കും. പാലായിൽ രാഷ്ട്രീയത്തിനതീതമായ പിന്തുണ ലഭിച്ചിട്ടുണ്ട്. എല്ലായിപ്പോഴും ജനങ്ങൾക്കൊപ്പം ഉണ്ടാവും. മലയോര മേഖലയ്ക്ക് നൽകി വരുന്ന പരിഗണന തുടരും. തിരഞ്ഞെടുപ്പു കാലത്ത് നടത്തിയ ജനസമക്ഷം സൗഹൃദ വികസന സദസ്സിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പാലായുടെ സമഗ്ര വികസത്തിനുള്ള പദ്ധതി തയ്യാറാക്കും. പൂർത്തിയാകാനുള്ള പദ്ധതികൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.