SignIn
Kerala Kaumudi Online
Thursday, 02 May 2024 3.42 AM IST

ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; മരണസംഖ്യ മുപ്പത്തിരണ്ട് ലക്ഷം പിന്നിട്ടു

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി മുപ്പത്തിനാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ മുപ്പത്തിരണ്ട് ലക്ഷം കടന്നു. പതിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. രാജ്യത്ത് ഇന്നലെ 3.92 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 34 ലക്ഷം പേർ ചികിത്സയിലുണ്ട്.3689 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതിൽവച്ച് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്.


രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം രോഗബാധിതരുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. 5.91 ലക്ഷം പേർ മരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, COVID 19, INDIA, IS, COVID DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.