മുണ്ടക്കയം : കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നത് മുണ്ടക്കയം നിവാസികളെ ഭീതിയിലാഴ്ത്തുന്നു. നാനൂറിലധികം പേരാണ് രോഗം ബാധിച്ച് വീടുകളിലും, വിവിധ സെന്ററുകളിലുമുള്ളത്. കഴിഞ്ഞദിവസം മുണ്ടക്കയം സി. എസ്.ഐ പാരിഷ് ഹാൾ ഓഡിറ്റോറിയത്തിൽ നടത്തിയ കൂട്ടപരിശോധനയിൽ 64 പേർക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിൽ. പഞ്ചായത്തിന്റെ 3, 6,8 വാർഡുകളിൽ 144 പ്രഖ്യാപിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞദിവസം മുണ്ടക്കയം സെന്റ് ജോസഫ് ഗേൾസ് എൽ.പി സ്കൂളിൽ ആരംഭിച്ച ഡൊമിസിലിയറി സെന്റർ പ്രവർത്തനം തുടങ്ങാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലെ കാലതാമസമാണ് സെന്റർ തുടങ്ങാൻ വൈകുന്നത്രണ്ടുദിവസത്തിനകം സെന്റർ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പഞ്ചായത്ത് അധികാരികൾ നൽകുന്ന വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |