സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ അപമാനിച്ച യുവാവ് പിടിയിൽ. ലിജോ ജോയ് എന്നയാളെയാണ് ഹൊസൂരിൽനിന്ന് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി. രവി, അഡീഷണൽ എസ്.പി. ഇ.എസ്. ബിജുമോൻ എന്നിവരുടെ നിർദേശപ്രകാരം ചടയമംഗലം എസ്.എച്ച്.ഒ. എസ്.ബിജോയ്, എസ്.ഐ. ജെ.സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
യുവാവിനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വീഡിയോ കേരളാ പൊലീസ് തങ്ങളുടെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ കൂട്ടുകാരികൾക്കൊപ്പം ലൈവ് വീഡിയോയിൽ വന്ന പെൺകുട്ടിയെ യാതൊരു പ്രകോപനവും കൂടാതെ ഇയാൾ അശ്ളീലം പറഞ്ഞത്. പെൺകുട്ടികളുടെ കൂട്ടുകാരികളെക്കുറിച്ചും ഇയാൾ മോശമായി സംസാരിച്ചിരുന്നു.
ഇതിനുപിന്നാലെ ഇൻസ്റ്റാഗ്രാം ലൈവിലൂടെ പൊലീസിനെ വെല്ലുവിളിക്കുകയും പലരെയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി രംഗത്തുവന്നിരുന്നു. താൻ ശാരീരികമായും മാനസികമായും തളർന്ന നിലയിലാണെന്ന് പറഞ്ഞുകൊണ്ട് ഇയാൾക്കെതിരെ നടപടിയെടുക്കണം എന്നാണ് പെൺകുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ വീഡിയോയിലൂടെ ആവശ്യപ്പെട്ടത്.
ഇയാൾ തന്നെ പലതവണ വീഡിയോ കോൾ വിളിക്കാൻ നോക്കിയതായി പറഞ്ഞുകൊണ്ട് ഇയാളുടെ കേട്ടാലറയ്ക്കുന്ന അശ്ലീല വോയ്‌സ് മെസേജുകളും പെൺകുട്ടി പങ്കുവച്ചിരുന്നു. മെസേജുകളും പൊലീസ് ഇക്കാര്യത്തിൽ നടപടിയെടുക്കുമോ എന്നറിയില്ലയെന്നും പെൺകുട്ടി സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് പ്രതിയെ പിടികൂടിയിരിക്കുന്നത്.
content highlight: man arrested by chadayamangalam police for insulting girl on instagram.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |