SignIn
Kerala Kaumudi Online
Thursday, 25 April 2024 10.21 AM IST

ജിഹാദിയുമല്ല എസ്‍ഡിപിഐയുമല്ല, ഞാൻ കമ്മ്യൂണിസ്റ്റ് അനുഭാവി; മാപ്പു പറയണമെങ്കിൽ ശ്വാസം നിലയ്ക്കണമെന്ന് പി സി ജോർജിനെ ഭീഷണിപ്പെടുത്തിയ യുവാവ്, വീഡിയോ

pc-george

കോട്ടയം: പി.സി. ജോർജിനെതിരായി ഭീഷണി മുഴക്കിയ യുവാവ് വിശദീകരണ വീഡിയോയുമായി രംഗത്ത്. അമീൻ എന്ന പേരിൽ പരിചയപ്പെടുത്തുന്ന യുവാവ് താൻ സി.പി.എമ്മുകാരനാണെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുതിയ വീഡിയോയിൽ പറയുന്നു. ‌

മാപ്പ് പറയണമെങ്കിൽ അമീന്റെ ദേ… കഴുത്തിലെ ശ്വാസം നിലക്കണം. എനിക്ക് ജിഹാദിയെന്നും എസ്.ഡി.പി.ഐ എന്നും ഒരു മുദ്ര കുത്തിതന്നിട്ടുണ്ട്. ഒരു തെറ്റായ ആരോപണം വരുമ്പോൾ അതു തിരുത്താൻ താൻ ബാദ്ധ്യസ്ഥനാണ്. അതിനായാണ് ഈ വീഡിയോ ചെയ്യുന്നത്. ഞാൻ ഓർമ്മവച്ച കാലം തൊട്ട് നല്ലൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്നും യുവാവ് വീഡിയോയിൽ പറയുന്നു.

പി.സി. ജോർജിനെതിരായ ആദ്യ വീഡിയോയിൽ ഇനി ഈരാറ്റുപേട്ടപരിസരത്ത് കണ്ടാൽ പേപ്പട്ടിയെ തല്ലുന്നതുപോലെ ഞങ്ങൾ തല്ലുമെന്ന് യുവാവ് പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ, അവർ തന്നെ എന്തു ചെയ്താലും നേരിടാന്‍ തയ്യാറാണെന്നും, ജനിച്ചുവളര്‍ന്ന ഈരാറ്റുപേട്ടയില്‍ ഇറങ്ങാന്‍ ഏതെങ്കിലും വിവരം കെട്ടവന്റെ അനുവാദം വേണ്ടെന്നും ജോർജ് പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PC GEORGE, ERATTUPETTA, POONJAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.