തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്ക് അവസാന വർഷ പി.ജി ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ പി.ജി ഡോക്ടർമാർ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പി.ജി വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ തന്നെ സീനിയർ റസിഡന്റ്സ് പോസ്റ്റിലേക്ക് സ്ഥാനക്കയറ്റം നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശമ്പളസ്കെയിലും മറ്റാനുകൂല്യങ്ങളും വിദ്യാർത്ഥികൾക്കും നൽകണം. ഇപ്പോൾ പരീക്ഷകൾ നടത്തിയാൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല. അതുകൊണ്ട് പരീക്ഷകൾ ഒഴിവാക്കണം. കൊവിഡ് കാലത്തെ സേവനം അധിക സേവനമായി കണക്കാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |