കൊച്ചി: കൊവിഡ് രോഗം കൃത്യമായി അറിയുന്നതിന് ഉപകരിക്കുന്ന ആർടിപിസിആർ പരിശോധനയ്‌ക്കുളള നിരക്ക് 1700ൽ നിന്ന് 500 ആയി കുറച്ച സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്യില്ലെന്നറിയിച്ച് ഹൈക്കോടതി. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലാബ് ഉടമകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിട്ടത്.
സർക്കാർ ഉത്തരവ് റദ്ദാക്കുകയോ പരിശോധനയ്‌ക്ക് സബ്‌സിഡി ലഭ്യമാക്കുകയോ വേണമെന്നായിരുന്നു ലാബ് ഉടമകളുടെ വാദം. എന്നാൽ വിപണി നിരക്ക് അനുസരിച്ച് ആർടിപിസിആർ പരിശോധനയ്‌ക്ക് ആവശ്യമായ സംവിധാനങ്ങൾക്ക് മൊത്തം 240 രൂപ മാത്രമാണ് ചെലവ് വരികയെന്ന് കോടതിയിൽ സംസ്ഥാന സർക്കാർ അറിയിച്ചു. ഈ വാദം കോടതി അംഗീകരിച്ചു.
പരിശോധനയ്‌ക്ക് നിരക്ക് 135 മുതൽ 245 വരെയാണെന്ന് കോടതി നിരീക്ഷിച്ചു. പരിശോധനയ്‌ക്ക് ആവശ്യമായ സംവിധാനങ്ങളുടെയും മനുഷ്യ വിഭവശേഷിയുടെയും നിരക്ക് ചേർത്താണ് 500 രൂപയായി നിരക്ക് നിശ്ചയിച്ചതെന്ന് മുഖ്യമന്ത്രി മുൻപ് അറിയിച്ചിരുന്നു. സർക്കാരിന്റെ ഈ വാദമാണ് ഇന്ന് കോടതി അംഗീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |