
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം പള്ള ഗ്രൗണ്ടിന് സമീപം മരിച്ച യുവാവ് ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് ഹൃദയാഘാതമുണ്ടായതിനെ തുടർന്നെന്ന് സൂചന. സംഭവത്തിൽ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെയാണ് ഉത്തർപ്രദേശ് സ്വദേശി നയിം സൽമാനി (49) മരിച്ച നിലയിൽ കാണപ്പെട്ടത്. ചേപ്പറമ്പിലെ ബാർബർ ഷോപ്പിലെ ജീവനക്കാരനാണ് നയിം. കടയിൽ തലേദി വസം രാത്രി സംഘർഷം നടന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. രണ്ടുദിവസം മുൻപും രാത്രി അഞ്ചംഗ സംഘം നയിമിനെ കടയിൽ വച്ചും താമസസ്ഥലത്ത് വച്ചും അക്രമിച്ചതായും കടയുടമ ജോണി പൊലീസിൽ പരാതി നൽകിയിരുന്നു. ഫേഷ്യൽ ചെയ്തതിന്റെ ഫീസുമായി ബന്ധപ്പെട്ടായിരുന്നു മർദ്ദനം. മുന്നൂറു രൂപയുടെ ഫേഷ്യലിന് 250 രൂപ മാത്രം നൽകിയത് ചോദ്യംചെയ്തതിന്റെ വിരോധത്തിലായിരുന്നു കടയിൽ വച്ചും പിന്നീട് താമസസ്ഥലത്തെത്തിയും നയിമിനെ അഞ്ചംഗ സംഘം അക്രമിച്ചതെന്ന് വിവരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |