ദോഹ: അധികാര ദുർവിനിയോഗം നടത്തിയെന്നാരോപിച്ച് ഖത്തർ ധനകാര്യമന്ത്രി അലി ഷെരീഫ് അൽ ഇമാദിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് അറ്റോർണി ജനറൽ അലി ബിൻ ഫെതായിസ് അൽ - മാരി. മന്ത്രി പൊതു ഫണ്ട് ദുരുപയോഗം ചെയ്തെന്നും ആരോപണമുണ്ട്.
മന്ത്രി പൊതുഫണ്ട് ദുരുപയോഗം ചെയ്തത് സംബന്ധിച്ചുള്ള രേഖകൾ പരിശോധിച്ചതിന് ശേഷമാണ് അറസ്റ്റിന് ഉത്തരവിട്ടതെന്ന് ഖത്തർ ന്യൂസ് ഏജൻസി അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കേസിന്റെ തുടർ നടപടികൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 2013 മുതൽ ധനകാര്യ മന്ത്രിയുടെ ചുമതല വഹിക്കുന്നയാളാണ് അൽ ഇമാദി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |