സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണന്റെ മകനും ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോസ്‌ഴ്‌സമെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളിപ്പിക്കല്‍ കേസിലെ നാലാം പ്രതിയുമായ ബിനീഷ് കോടിയേരിക്ക് ഇനിയും ജാമ്യം നല്കാത്തതെന്തെന്ന ചോദ്യവുമായി നടൻ ഹരീഷ് പേരടി. തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചത്. സ്വന്തം അച്ഛനെ കാണാൻ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളതെന്നും മനുഷ്യാവകാശം നിഷേധിക്കാൻ പാടില്ലെന്നും നടൻ പറയുന്നുണ്ട്. തന്നെ അനൂകുലിച്ചവർ ഇന്ന് എതിർത്താലും ചോദ്യങ്ങൾ ബാക്കിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഹരീഷ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പ് ചുവടെ:
'ഇത് ബിനീഷ് കോടിയേരി...എന്താണ് ഇയാൾക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത് ?..അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാൻ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളത്?..കോടതി പോലും കരുണയുടെ ഭാഷ കാണിച്ചിട്ടും അയാൾക്കത് കിട്ടാത്തതെന്താണ്?...
നിയമത്തിന്റെ കണ്ണിൽ അയാൾ കുറ്റവാളിയാണെങ്കിൽ,പൊതുസമൂഹത്തിന് ഇത് ഒരു മനുഷ്യാവകാശ ലംഘനമാണോ എന്ന് അറിയാനുള്ള അവകാശമില്ലേ?..ഒരു പാട് മനുഷ്യാവകാശ മർദ്ദനങ്ങൾക്കു നടുവിലേക്ക് നെഞ്ചും വിരിച്ച് ചെന്ന ഒരു സഖാവിൻ്റെ മകനായി എന്നതാണോ അയാളുടെ കുറ്റം...പാർട്ടിയുടെ ചിലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലൻമാർ പോലും ഒന്നും മിണ്ടുന്നില്ല...
ഒരു പാട് സാമ്പത്തിക ക്രിമനലുകൾ ഓണവും പെരുന്നാളും ക്രിസ്തുമസ്സും അഘോഷിച്ച് നമ്മുക്കിടയിൽ വിലസുമ്പോൾ സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവർ പോലും ഈ മനുഷ്യന്റെ മനുഷ്യാവകാശത്തെ കാണുന്നില്ല...അയാൾ കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപെടണം...പക്ഷെ മനുഷ്യാവകാശം നിഷേധിക്കാൻ പാടില്ല ...ഇന്നലെ എന്നെ എതിർത്തവർ എന്നെ ഇന്ന് അനുകൂലിച്ചാലും ഇന്നലെ എന്നെ അനൂകുലിച്ചവർ ഇന്ന് എന്നെ എതിർത്താലും ചോദ്യങ്ങൾ ബാക്കിയാണ്....'
content details: hareesh peradi asks why bineesh kodiyeri is still denied bail.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |